വനിതാ അമ്പെയ്ത്തിലെ പ്രതീക്ഷകള്‍ അവസാനിച്ചു
റിയോ ഡി ജനീറോ: വനിതാ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. വ്യക്തിഗത വിഭാഗത്തില്‍ ദീപിക കുമാരിയും ബൊംബെയ്ല ദേവിയും പ്രീ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.
ദീപിക ചൈനീസ് തായ്പേയുടെ ടാന്‍ യാ ടിങിനോടാണ് പരാജയപ്പെട്ടത്. ബൊംബെയ്ല മെക്സിക്കോയുടെ അലക്സാന്ദ്ര വലന്‍സിയയോടാണ് അടിയവ് പറഞ്ഞത്. പുരുഷ വിഭാഗത്തില്‍ അതനു ദാസാണ് ഇന്ത്യക്കിനി പ്രതീക്ഷയുള്ള താരം.
ചൈനീസ് തായ്പേയ് താരത്തിനെതിരേ മികവോടെ തുടങ്ങാന്‍ ദീപികയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം ഷോട്ടില്‍ താരത്തിന് താളം തെറ്റി. ഇതില്‍ മുന്‍തൂക്കം നേടിയ ടാന്‍ യാ ടിങ് പിന്നീടങ്ങോട്ട് കൃത്യമായ ലീഡ് നിലനിര്‍ത്തി സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ദീപിക ഒരേ പിഴവുകള്‍ ആവര്‍ത്തിക്കുന്നതാണ് കണ്ടത്. സ്കോര്‍ 28-27, 29-26, 30-27.
ബൊംബെയ്ലയ്ക്ക് മെക്സിക്കന്‍ താരത്തിനെതിരേ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ സെറ്റ് 26-28ന് നേടാനും വലന്‍സിയക്ക് സാധിച്ചു. രണ്ടാം സെറ്റില്‍ മികവിലേക്കുയര്‍ന്ന ബൊംബെയ്ല സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു.
മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും മെക്സിക്കന്‍ താരം സെറ്റ് സ്വന്തമാക്കി. അവസാന നിമിഷം അനാവശ്യം സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ബൊംബെയ്ല മത്സരം അടിയറവ് പറഞ്ഞത്. സ്കോര്‍ 26-28, 26-23, 27-28, 23-25.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."