ആദ്യ ക്ഷീരഗ്രാമം ഉദ്ഘാടനം ഇന്ന്
പാലക്കാട്: ക്ഷീരവികസന വകുപ്പിന്റെ ക്ഷീരഗ്രാമം പദ്ധതിയില്‍ ഒരു കോടി ചെലവിട്ട് പറളി ഗ്രാമപഞ്ചായത്ത് ജില്ലയിലെ ആദ്യ ക്ഷീരഗ്രാമമാവും. പാലുത്പാദനത്തില്‍ വളര്‍ച്ച ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന പദ്ധതിയില്‍ ഗുണമേന്മയുള്ള പശുക്കളെ കര്‍ഷകരിലെത്തിക്കും.
നിലവില്‍ മൂന്ന് ക്ഷീര സംഘങ്ങളില്‍ നിന്നും 1600 ലിറ്റര്‍ പാലാണ് പറളിയില്‍ ഉത്പാദിപ്പിക്കുന്നത്. 380 ക്ഷീര കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 255 പശുക്കളെയാണ് കര്‍ഷകര്‍ക്ക് നല്‍കുക.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ വനം-വന്യജീവി-മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. കെ.വി. വിജയദാസ് എം.എല്‍.എ. അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു, ജനപ്രതിനിധികള്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍, ക്ഷീര കര്‍ഷകര്‍, മില്‍മ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."