HOME
DETAILS

അമിത ഭക്തി: കടകംപള്ളിയെ ശാസിക്കും

  
backup
September 15 2017 | 00:09 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%95%e0%b4%82%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b6

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെ അമിതഭക്തിയില്‍ സംഘടനയെ പ്രതിരോധത്തിലാക്കിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ സി.പി.എം നടപടിയെടുക്കും.
ഇന്ന് നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. രഹസ്യ ശാസനയില്‍ നടപടി ഒതുക്കിയേക്കുമെന്നാണു സൂചന. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടിയിരുന്നു.
അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ട് സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. വൈകിട്ട് നടന്ന പൊതുയോഗത്തില്‍ തന്റെ പൊതുജീവിതത്തിലെ ധന്യവും മനോഹരവുമായ നിമിഷമാണു കടന്നുപോയതെന്ന് പറയുകയും ചെയ്തു. മാത്രമല്ല വിവാദമായതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംഭവം ന്യായീകരിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. സി.പി.എം നേതാക്കള്‍ പൊതുവെ വിശ്വാസങ്ങളില്‍നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമായി മാറി.
മുന്‍ ദേവസ്വം മന്ത്രി ജി.സുധാകരന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ കടകംപള്ളിയുടെ നടപടിക്കെതിരേ കോടിയേരിയോട് പരാതി ഉന്നയിച്ചിരുന്നു. തിരുവനന്തപുരം വിളപ്പില്‍ ഇ.എം.എസ് അക്കാദമിയില്‍ നടക്കുന്ന വനിതാപഠന ക്ലാസില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ കടകംപള്ളിയുടെ ക്ഷേത്ര ദര്‍ശനത്തിനെതിരേ പരസ്യമായി രംഗത്തു വരികയും ചെയ്തു. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ക്ഷേത്രങ്ങളില്‍ വഴിപാട് സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2013 നവംബറില്‍ പാലക്കാട് നടന്ന പ്ലീനത്തിലും മതവിശ്വാസവും ആരാധനയും ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഉത്സവാവസരങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകുന്നതില്‍ തെറ്റില്ല. എന്നാല്‍ ആരാധനക്കുവേണ്ടിയുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു അന്ന് പാര്‍ട്ടി സ്വീകരിച്ച നിലപാട്.
ഇതിനു വിരുദ്ധമാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മന്ത്രിയുടെ ക്ഷേത്രദര്‍ശനം. മന്ത്രി ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനമോ വഴിപാടോ നടത്തിയിരുന്നില്ല.
ഗുരുവായൂരില്‍ ദര്‍ശനം നടത്തിയതില്‍ തെറ്റു പറ്റിയിട്ടുണ്ടെന്നും പാര്‍ട്ടി കൈക്കൊള്ളുന്ന എന്തു നടപടിയും സ്വീകരിക്കുമെന്നും, ദേവസ്വം മന്ത്രിയായതിനാല്‍ മറ്റുള്ളവര്‍ നിര്‍ബന്ധിച്ചതിനാലാണ് ദര്‍ശനസമയത്ത് അകത്ത് പ്രവേശിച്ചതെന്നും ഇന്നലെ കോടിയേരിക്ക് കടകംപള്ളി വിശദീകരണം നല്‍കി. ഈ വിശദീകരണവും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago