HOME
DETAILS

ബോവിക്കാനം സംഘര്‍ഷം: 21 പേര്‍ക്കെതിരേ കേസെടുത്തു

  
backup
September 15 2017 | 02:09 AM

%e0%b4%ac%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-21-%e0%b4%aa%e0%b5%87%e0%b4%b0

ബോവിക്കാനം: സി.പി.എം കാറഡുക്ക ഏരിയാ കമ്മിറ്റി അംഗവും മുളിയാര്‍ പഞ്ചായത്ത് അംഗവുമായ എം. മാധവന്റെ വീടിനു നേരെ അക്രമണം. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയാണു സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബി.ജെ.പി പ്രവര്‍ത്തകരായ നാലംഗ സംഘമാണ് അക്രമണം നടത്തിയതെന്നു സി.പി.എം നേതൃത്വം ആരോപിച്ചു.
രണ്ടു ദിവസം മുമ്പു നെക്രംപാറയില്‍ ബാലസംഘം മുളിയാര്‍ വില്ലേജ് സെക്രട്ടറി ബിജേഷിനും മുള്ളേരിയയില്‍ എസ്.എഫ്.ഐ നേതാവ് ടി. മനോജിനും മര്‍ദനമേറ്റിരുന്നു. ഇതിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഇതിന്റെ തുടര്‍ച്ചയെന്നൊണം കഴിഞ്ഞ ദിവസം ഇരിയണ്ണിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ എ.പി ജിഷ്ണു പ്രസാദിനും മര്‍ദനമേറ്റിരുന്നു. ഇതേ തുടര്‍ന്ന് ആദൂര്‍ സ്റ്റേഷനില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും അക്രമം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണു മാധവന്റെ വീടിനു നേരെ അക്രമം നടന്നത്. അക്രമത്തില്‍ പ്രതിഷേധിച്ചു സി.പി.എം പ്രവര്‍ത്തകര്‍ ബോവിക്കാനത്തു പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം, അക്രമ സംഭവവുമായി ബന്ധപ്പെട്ട് 21 പേര്‍ക്കെതിരേ ആദൂര്‍ പൊലിസ് കേസെടുത്തു. സി.പി.എം നേതാവും പഞ്ചായത്ത് അംഗവുമായ മാധവന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
മുള്ളേരിയയില്‍ എസ്.എഫ്.ഐ നേതാവ് മനോജിനെ അക്രമിച്ചതിനു ബി.ജെ.പി.പ്രവര്‍ത്തകരായ സുരേഷ്, ഭരതന്‍ തുടങ്ങിയ അഞ്ചു പേര്‍ക്കെതിരേയും ഇരിയണ്ണിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ജിഷ്ണു പ്രസാദിനെ അക്രമിച്ച സംഭവത്തില്‍ ദിനേഷ്, മിഥുന്‍, ഹരി തുടങ്ങിയ എട്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയുമാണു കേസെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  12 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  32 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  33 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago