മൃതദേഹമെടുക്കാന്‍ വിസമ്മതിച്ച ഫയര്‍ ഫോഴ്സ് നടപടി വിവാദമാകുന്നു
എരുമപ്പെട്ടി:വേലൂര്‍ കിരാലൂരില്‍ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ പുറത്തെടുക്കാന്‍ വിസമ്മതിച്ച ഫയര്‍ ഫോഴ്സ് നടപടി വിവാദമാകുന്നു. വേലൂരിലെ നാണു പടിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴായിച്ച വൈകീട്ട് അയല്‍ വാസിയാണ് മൃതദേഹം കണ്ടത്.തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചിരുന്നു.എന്നാല്‍ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് മൃതദേഹം പുറത്തെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.ജീവനും സ്വത്തിനും സംരക്ഷണം നല്‍കലാണ് ഫയര്‍ഫോഴ്സിന്റെ ചുമതലയെന്നും മൃതദേഹം പുറത്തെത്തിക്കേണ്ടത് പോലീസിന്റെ പണിയാണെന്നും വാദിച്ച ഫയര്‍ഫോഴ്സ് അധികൃതര്‍ക്ക് ആവശ്യം ഉന്നയിച്ച് പോലീസ് രേഖാ മൂലം കത്ത് നല്കാന് ശ്രമിച്ചെങ്കിലും പോലീസിന്റെ കത്ത് കൈപറ്റാന്‍ ഫയര്‍ഫോഴ്സ് വിസമ്മതിച്ചതായും ആക്ഷേപമുണ്ട്. അതേ സമയം ഇരുട്ടും വരെ ഫയര്‍ഫോഴ്സില്‍ പ്രതീക്ഷയര്‍പ്പിച്ച പോലീസ് കാര്യം നടക്കില്ലെന്ന് മനസിലായതോടെ മൃത ദേഹത്തിന് രാത്രി മുഴുവന്‍ കാവല്‍ ഏര്‍പ്പെടുത്തി വെളുക്കുവോളം കാത്തിരിപ്പിലാണ്.അയാള്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഏരിയയ്ക്ക് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടത്.കൊലപാതകമാണോയെന്ന സംശയത്തിനും ഇടയാക്കുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."