സംഗീത ഭാരതി വോയ്സ് കള്‍ച്ചര്‍ സെന്റര്‍
കൊല്ലം: ശാസ്ത്രീയ സംഗീതജ്ഞനും പിന്നണി ഗായകനുമായ കെ.എസ് ഹരിശങ്കര്‍, ഡോ.കെ ഓമനക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സംഗീത ഭാരതി വോയ്സ് കള്‍ച്ചര്‍ സെന്റര്‍ 30ന് അഞ്ചലില്‍ ആരംഭിക്കും.
സംഗീതാഭിരുചിയുള്ള വിദ്യാര്‍ഥികളുടെ ശബ്ദം ആഴത്തില്‍ മനസിലാക്കി ആവശ്യമായ ഭേദഗതി നിര്‍ദേശിക്കുന്ന പഠനരീതിയാണ് ഉദ്ദേശിക്കുന്നത്. താല്പര്യമുള്ളവര്ക്ക് പ്രായഭേദമന്യേ ചേരാവുന്ന കോഴ്സാണിത്. ശാസ്ത്രീയ സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങളും ഇതില്‍ ഉള്‍പ്പെടും. മുതിര്‍ന്ന പൗരന്മാരെ ശാസ്ത്രീയ സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ അഭ്യസിപ്പിച്ച് വേദികളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മറ്റൊരു കോഴ്സും നടത്തുന്നു.
30 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാം. ഈ രണ്ടു കോഴ്സുകളും കേരളത്തില്‍ ആദ്യമാണ്. താല്പര്യമുള്ള വിദ്യാര്‍ഥികളുടെ ഒഡിഷന് 21ന് അഞ്ചല്‍ സെന്ററില്‍ നടക്കുമെന്ന് കെ. ഓമനക്കുട്ടി, പി.കെ ഗോപന്, ഹരിശങ്കര്‍, ഗാഥ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."