തലശ്ശേരിയില്‍ പാര്‍ട്ടികളുടെ കമാനങ്ങളെച്ചൊല്ലി സംഘര്‍ഷം
തലശ്ശേരി: തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ കമാനങ്ങള്‍ ഇന്നലെ നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പഴയ ബസ്സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡിനു സമീപം കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചാരണാര്‍ഥം ഉയര്‍ത്തിയ കമാനം എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ മറിച്ചിട്ടതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത.്
ഇതുകഴിഞ്ഞ് അല്‍പനേരത്തിനകം സമീപത്ത് തന്നെ സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കമാനം കാറിലെത്തിയ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ മറിച്ചിടുകയായിരുന്നു.
ഇതോടെ നഗരത്തില്‍ സംഘര്‍ഷാവസ്ഥയായി. വിവരമറിഞ്ഞ കനത്ത പൊലിസ് സ്ഥലത്തെത്തി കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇവിടെ നിലയുറപ്പിച്ചു.ഇന്നലെ രാവിലെ 12 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സംഘര്‍ഷാവസ്ഥയായതോടെ പൊതുജനങ്ങളും സമീപത്തെ കടക്കാരും മറ്റും പരിഭ്രാന്തിയിലായി.
റോഡരികില്‍ രാഷ്ട്രിയ പാര്‍ട്ടി ഉയര്‍ത്തുന്ന കമാനങ്ങളും കൊടി തോരണങ്ങളും പ്രശ്‌നം സൃഷ്ടിക്കുന്നതിനെ തുടര്‍ന്ന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നേരത്തെ ഇവ നീക്കം ചെയ്‌തെങ്കിലും ചിലത് വീണ്ടും ഉയര്‍ത്തുകയായിരുന്നു. റോഡിലേക്ക് തള്ളിയിറക്കി ഉയര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ കമാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതതാണ് ഇത്തരം പ്രശ്്‌നങ്ങള്‍ക്ക് കാരണമെന്ന് പരക്കെ പരാതി ഉയരുന്നുണ്ട്.
അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കുമ്മനം നയിക്കുന്ന ജനരക്ഷാ യാത്രയില്‍ ഒക്ടോബര്‍ അഞ്ചിന് തലശ്ശേരിയില്‍ പങ്കാളികളാകുമെന്നറിഞ്ഞ സി.പി.എം നേതൃത്വം വിറളിപിടിച്ചിരിക്കുകയാണെന്നും ഇത് തകര്‍ക്കാന്‍ നേതൃത്വത്തിന്റെ അറിവോടെ ക്രിമിനല്‍ സംഘം അഴിഞ്ഞാടുകയാണെന്നും ബി.ജെ.പി മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കെ.എന്‍ മോഹനന്‍, കെ. ലിജേഷ്, കെ. അജേഷ്, കെ.കെ പ്രേമന്‍ സംസാരിച്ചു.
തലശ്ശേരി ടൗണ്‍ ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സി.പി.എം ഉയര്‍ത്തിയ സംഘാടക സമിതി ഓഫിസും അലങ്കാരങ്ങളും നശിപ്പിച്ച ആര്‍.എസ്.എസ് നീക്കം സംഘര്‍ഷം സൃഷ്ടിക്കാനാണെന്ന് സി.പി.എം ലോക്കല്‍ കമ്മറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പുതിയ ബസ്സ്റ്റാന്‍ഡില്‍ വെച്ച് വിദ്യാര്‍ഥികളെ മര്‍ദിക്കുകയും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ കടയില്‍ കയറി കൊലവിളി നടത്തുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ഘോഷയാത്രയില്‍ ആളുകുറഞ്ഞതിലെ അസഹിഷ്ണുതയാണെന്നും പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."