ഭൂമിക്ക് കുട പിടിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍
മലപ്പുറം: കാടും നീര്‍ച്ചാലുകളും മരങ്ങളും ശുദ്ധവായുവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശങ്ങള്‍ പൊതുജനസമക്ഷത്തിലെത്തിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മലപ്പുറം കുന്നുമ്മലില്‍ ഒരുമിച്ച് കൂടി.
അന്താരാഷ്ട്ര ഓസോണ്‍ ദിനത്തോടനുബന്ധിച്ച് പാണക്കാട് സ്‌ട്രെയ്റ്റ് പാത്ത് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണ ആശയങ്ങള്‍ കൈമാറാനായി തയാറാക്കിയ കിഡ്‌സ് പെയ്ന്റിങ് കാന്‍വാസില്‍ സബ്കലക്ടര്‍ ജി സൂരജ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
എന്‍വിറോണ്‍ ഫ്‌ളാഷ് മോബ്, ലഘുലേഖ വിതരണം, സന്ദേശ റാലി എന്നിവ നടന്നു. ഹാരിസ് ഹുദവി മടപ്പള്ളി, ഷാജു അച്ചാണ്ടി, അന്‍സാര്‍ വാഫി, ആസിഫ് ദാരിമി പുളിക്കല്‍, റഊഫ്, സി സുരേഷ്, റഷീദ് കുഴിപ്പുറം, അലിഹസന്‍ ഹുദവി അമ്പലക്കണ്ടി, ചിന്നു ജയപ്രകാശ്, സ്വദഖത്തുല്ല അഹ്‌സനി, സന സിദ്ദീഖ്, കെ.പി സുധീഷ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."