പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി
ഇടുക്കി: ഗസറ്റില്‍ പ്രസിദ്ധീകരിച്ച നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാ ബാങ്കിനെക്കുറിച്ച് ആക്ഷേപമുള്ളവര്‍ ഉടന്‍ അതതു പഞ്ചായത്തിലെ കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.ജി ഉഷാകുമാരി അറിയി ച്ചു. മൂന്ന് മാസത്തിനുള്ളില്‍ പരാതികള്‍ പരിശോധിച്ച് പ്രാദേശികതല നിരീക്ഷണ സമിതി അംഗീകരി ച്ച ഡാറ്റാ ബാങ്ക് ഗസറ്റില്‍ പുനപ്രസിദ്ധീകരിക്കേണ്ടതാണെന്ന് അഡീഷണല്‍ റവന്യൂ ചീഫ് സെക്രട്ടറിയും കാര്ഷികോല്പാദന കമ്മീഷണറും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ അപേക്ഷകള്‍ ഉടന്‍ കൃഷിഭവനില്‍ നല്‍കണം. നിര്‍ദ്ദിഷ്ട അപേക്ഷാഫോറം കൃഷിഭവനുകളില്‍ ലഭിക്കും. കൂടാതെ വെള്ളപേപ്പറില്‍ 100 രൂപ കോര്‍ട്ട ്ഫീ സ്റ്റാമ്പ് പതിച്ച് തണ്ടപ്പേരും സര്‍വേ നമ്പരും രേഖപ്പെടു ത്തി നല്കുന്ന അപേക്ഷകളും സ്വീകരിക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."