ഗൗരി വധം: കുനിഗല്‍ ഗിരിയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് സി.ഐ.ഡി സംഘം
ന്യൂഡല്‍ഹി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കുപ്രസിദ്ധ കുറ്റവാളി കുനിഗല്‍ ഗിരിയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് സി.ഐ.ഡി സംഘം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്ന് ഗിരി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതിനായി ജയിലില്‍ നിന്ന് അദ്ദേഹം സി.ഐ.ഡി ആസ്ഥാനത്തെത്തുകയും ചെയ്തു.
കുനിഗല്‍ ഗിരി ചോദ്യം ചെയ്യലിനായി സ്വമേധയാ എത്തിയത് അന്വേഷണസംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ സി.ഐ.ഡി സംഘം ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടെടുത്തതോടെ അദ്ദേഹം തിരിച്ചുപോയി. ആവശ്യപ്പെടാതെയാണ് ഗിരി ഹാജരായതെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ദക്ഷിണേന്ത്യയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കുള്ളയാളാണ് കുനിഗല്‍ ഗിരി. ഗൗരിയുടെ വധത്തിന് പിന്നില്‍ ഗിരിയാണെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു.
ഓഗസ്റ്റ് 14നാണ് ഗിരിക്ക് കോടതി ജാമ്യമനുവദിച്ചത്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി എത്തിയത്. അതേസമയം അന്വേഷണത്തിന് പുരോഗതിയുണ്ടെന്ന് പൊലിസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കൊലയാളികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് പള്‍സര്‍ ബൈക്കാണെന്ന് വ്യക്തമായിട്ടുണ്ട്. ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഒരാളെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."