HOME
DETAILS

ഓണാവധി കഴിഞ്ഞ് ഒരാഴ്ചയായിട്ടും പാഠപുസ്തകം ലഭിച്ചില്ല: അധ്യയനം അവതാളത്തില്‍

  
backup
September 17 2017 | 23:09 PM

%e0%b4%93%e0%b4%a3%e0%b4%be%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af

കൊച്ചി: ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന് ഒരാഴ്ച പിന്നിടുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് രണ്ടാം വാല്യം പാഠപുസ്തകങ്ങള്‍ ലഭിച്ചില്ല. പാഠപുസ്തകം ലഭിക്കാത്തതിനാല്‍ അധ്യയനം സ്തംഭിച്ച അവസ്ഥയിലാണ്. പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നതിന്റെ ചുമതല നല്‍കിയിരിക്കുന്ന കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന് (കെ.ബി.പി.എസ്) നിശ്ചിതസമയത്തിനുള്ളില്‍ പാഠപുസ്തകഅച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പിന് പറ്റിയ വീഴ്ചയുമാണ് രണ്ടാഘട്ട പാഠപുസ്തകവിതരണം അവതാളത്തിലാക്കിയിരിക്കുന്നത്.

കെ.ബി.പി.എസും വിദ്യാഭ്യാസവകുപ്പും തമ്മിലുള്ള ശീതയുദ്ധം വീണ്ടും പാഠപുസ്തകഅച്ചടിയും വിതരണവും അവതാളത്തിലാക്കി. കൂടാതെ തുടര്‍ച്ചയായ അവധി ദിനങ്ങളും സാരമായി ബാധിച്ചു. 80 ശതമാനം പാഠപുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും ബൈന്‍ഡിങ് പൂര്‍ത്തിയാക്കി പുസ്തകവിതരണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കെ.ബി.പി.എസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂട്ടികളുടെ പാഠപുസ്തകഭാരം ലഘൂകരിക്കുന്നതിനായി മൂന്ന് വാല്യങ്ങളിലായി പാഠപുസ്തകം അച്ചടിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണാക്കിയതെന്നാണ് അധ്യാപകര്‍ പറയുന്നത്.

പുസ്തകം ലഭിക്കാത്തതിനാല്‍ അധ്യാപകര്‍ പരീക്ഷ കഴിഞ്ഞ ഒന്നാം വാല്യത്തിന്റെ ഭാഗങ്ങള്‍ തന്നെ പഠിപ്പിക്കുകയാണ്. ചില സ്‌കൂളുകളില്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പറിലെ ഉത്തരങ്ങള്‍ വീണ്ടും വിദ്യാര്‍ഥികളെ എഴുതിപ്പിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്‌കൂള്‍ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പാഠപുസ്തകവിതരണം കാര്യക്ഷമമായി നല്‍കാന്‍ കഴിഞ്ഞുവെങ്കിലും ഇത്തവണ പുതിയ ക്രമീകരണം രണ്ടാംഘട്ട പുസ്തകവിതരണം താളം തെറ്റിച്ചിരിക്കുകയാണ്.


കെ.ബി.പി.എസ് സര്‍വകാല റെക്കോര്‍ഡില്‍ 2.90 കോടി ഒന്നാം വാല്യം സ്‌കൂള്‍ പാഠപുസ്തക അച്ചടിയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ട പാഠപുസ്തക അച്ചടി ജൂണ്‍ 15 ഓടെ തന്നെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനനുസൃതമായി കാര്യങ്ങള്‍ നീങ്ങിയില്ല. ഇത്തവണയും കെ.ബി.പി.എസ് നേരിട്ടാണ് വിതരണം നടത്തുന്നത്. 3293 സ്‌കൂള്‍ സൊസൈറ്റികളിലും അണ്‍എയ്ഡഡ് സ്‌കൂളുകളിലും ഒന്നാംവാല്യം 2.9 കോടിയും രണ്ടാം വാല്യം 2.41 കോടിയും മൂന്നാം വാല്യം 76 ലക്ഷം ഉള്‍പ്പെടെ ആകെ 6.07 കോടി പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് കെ.ബി.പി.എസ്സിനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പതിവില്‍നിന്ന് വ്യത്യസ്തമായി പാഠപുസ്തക അച്ചടിക്ക് ആവശ്യമായ കടലാസ് വാങ്ങുന്നതിനുള്ള ചുമതല കൂടി വിദ്യാഭ്യാസവകുപ്പില്‍നിന്നു മാറ്റി കെ.ബി.പി.എസിനെ ഇത്തവണ ഏല്‍പ്പിച്ചിരുന്നു.

2.8 ലക്ഷം പുസ്തകങ്ങളാണ് പ്രതിദിനം കെ.ബി.പി.എസില്‍ അച്ചടിക്കാന്‍ കഴിയുന്നത്. ഇതിനിടയില്‍ കെ.ബി.പി.എസില്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന 25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കെടുപ്പ് നടത്താതെ മാനേജ്‌മെന്റ് പുറന്തള്ളിയത് വിവാദമായിരുന്നു. പാഠപുസ്‌കതകങ്ങള്‍ വിതരണം ചെയ്യാതെ കെട്ടിക്കിടന്നതിനെ തുടര്‍ന്ന് കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എത്തുന്നതിന് മുന്‍പ് തന്നെ പുറത്തെ പുസ്തകങ്ങള്‍ ഗോഡൗണിലേക്ക് തള്ളുകയായിരുന്നു. പാഠപുസ്തകങ്ങള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കാന്‍ ഇടയാക്കിയതിനെ ചൊല്ലി വിദ്യാഭ്യാസ വകുപ്പും കെ.ബി.പി.എസ് മാനേജ്‌മെന്റും പരസ്പരം പഴിചാരിയത് വിവാദമായതിനെ തുടര്‍ന്നാണ് കണക്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago