റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ മുസ്‌ലിം വിരുദ്ധത ഹിഡന്‍ അജന്‍ഡണ്ട ആക്കരുത്: എ. റഹിംകുട്ടി
കൊല്ലം: പ്രാണരക്ഷാര്‍ത്ഥം ഇന്ത്യയില്‍ അഭയം തേടിയ രോഹിംഗ്യന്‍ മുസ്‌ലിംങ്ങളെ തിരിച്ചയയ്ക്കുന്നതില്‍ മുസ്‌ലിം വിരുധ മനോഭാവവും നിലപാടും ഹിഡന്‍ അജണ്ടയായി കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കരുതെന്ന് നാഷണല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി ആവശ്യപ്പെട്ടു.
വംശഹത്യയിലധിഷ്ഠിതമായി ആധുനികലോകം ദര്‍ശിച്ച ഏറ്റവും ക്രൂരമായ ഭരണകൂട മനുഷ്യ വേട്ടയാണ് മ്യാന്‍മാറില്‍ അരങ്ങേറിയത്.
ഈ സന്ദര്‍ഭത്തില്‍ മ്യാന്‍മാറിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി പൈശാചിക നരവേട്ട നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയോ, അപലപിക്കുകയോ ചെയ്യാതെ മ്യാന്‍മാര്‍ സര്‍ക്കാരുമായി കൈകോര്‍ത്തത് ദുരൂഹത സൃഷ്ടിക്കുന്നതാണ്.
അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ രോഹിഗ്യകളെ ആട്ടിയോടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം മനുഷ്യത്വ രഹിതവും നഗ്നമായ മനുഷ്യാവകാശ ലംഘനവുമാണ്. ഇത് ടിബറ്റന്‍ -ബംഗ്ലാദേശ് - ചക്മ അഭയാര്‍ത്ഥി ജനതകളോട് ഇന്ത്യ മുന്‍കാലങ്ങളില്‍ സ്വീകരിച്ച മനുഷ്യത്വ പരമായ പൈതൃകത്തിന്റെ മഹനീയത നഷ്ടമാക്കുന്നതാണ്.
ഒരുഭാഗത്ത് അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ ദീര്‍ഘകാലമായി വസിക്കുന്ന ചക്മ ജനതയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ആലോചന നടക്കുമ്പോള്‍ തന്നെ രോഹിംഗ്യന്‍ മുസ്‌ലിങ്ങളെ തള്ളി കുരുതിക്കളത്തിലേക്ക് അയക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പിലൂടെ മുസ്‌ലിം വിവേചനവും വിരുദ്ധതയും കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലുണ്ടോയെന്ന് സംശയം ഉയര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."