HOME
DETAILS

റീസര്‍വേയിലൂടെ ലഭിക്കുന്ന മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും: മന്ത്രി

  
backup
August 12 2016 | 20:08 PM

%e0%b4%b1%e0%b5%80%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8



കോട്ടയം: റീസര്‍വേ നടത്തി ലഭിക്കുന്ന മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നു റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിനായി റീസര്‍വേ പുനരാരംഭിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ പ്രധാന പ്രശ്‌നങ്ങളും അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണേണ്ട  വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാതിരിക്കുമ്പോള്‍ ഭൂമിയുള്ളവര്‍ നിയമങ്ങളെ കാറ്റില്‍ പറത്തി സര്‍ക്കാര്‍ ഭൂമി കൈയേറുകയാണ്. പട്ടയം ലഭിച്ചിട്ടും ഭൂമി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം.
ഉദ്യോഗസ്ഥരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് നിയമാനുസൃതനീതി മാത്രമാണ്. അത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഉദ്യോഗസ്ഥര്‍ സംഘടിതരാണെന്നും സേവനങ്ങള്‍ക്ക് സമീപിക്കുന്ന ജനങ്ങള്‍ അസംഘടിതരുമാണെന്ന ബോധം ഉണ്ടാകണം. ചട്ടങ്ങള്‍ക്ക് വിധേയമായി ജനങ്ങള്‍ക്ക് പരമാവധി സേവനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago