ഉപയോക്താക്കളെ വലയിലാക്കുന്ന ബി.എസ്.എന്‍.എല്‍
മങ്കട: ഇന്റര്‍നെറ്റ് കണക്ഷനില്‍ ആയിരിക്കേ ഡാറ്റ തീര്‍ന്നുപോയാല്‍ മെയിന്‍ അക്കൗണ്ടില്‍ നിന്നു പണം വലിക്കുന്ന രീതിക്കെതിരേ ഉപയോക്താക്കളുടെ പ്രതിഷേധം.
നെറ്റുപയോഗിക്കുമ്പോള്‍ മെയിന്‍ അക്കൗണ്ടില്‍ നിന്നു പണം വലിക്കാതിരിക്കാനുള്ള ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ജനങ്ങളെ വലക്കുന്നതെന്നാണു പരാതി. സ്വകാര്യകമ്പനികളെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സന്നദ്ധരായിട്ടും ബി.എസ്.എന്‍.എല്‍ മാത്രം ഒരു വര്‍ഷമായിട്ടും വിലകല്‍പ്പിക്കുന്നില്ല.
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഡാറ്റാ സര്‍വീസ് പ്രൊവൈഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ടെലികോം അതോറിറ്റി, ഓപ്പറേറ്റര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. ഉപയോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ(എക്‌സ്പ്ലിസിറ്റി കണ്‍സെന്റ്) ഡാറ്റാ സര്‍വീസ് വിതരണം പാടില്ലെന്നാണ് നിയമം.
എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി നെറ്റ് കണക്ഷനിലായിരിക്കേ ഡാറ്റ തീര്‍ന്നുപോയാല്‍ മെയിന്‍ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ മറ്റു കമ്പനികളില്‍ നിന്നു വ്യത്യസ്തമായി ബി.എസ്.എന്‍.എല്‍ അധികൃതര്‍ തയാറാകുന്നതാണ് ഉപഭോക്താക്കളുടെ പ്രതിഷേധത്തിനു കാരണം.
നേരത്തേ ഇത്തരം പരാതികള്‍ ടെലികോം മേഖലയില്‍ വ്യാപകമായതിനെത്തുടര്‍ന്നാണ് ടെലികോം ഉപഭോക്തൃസുരക്ഷാ ആക്ട് നിലവില്‍ വന്നത്.
ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം ഡാറ്റാ സര്‍വീസ് ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപയോക്താക്കളുടെ വ്യക്തമായ സമ്മതം ആവശ്യമാണെന്ന് നിയമത്തിലുണ്ട്. ഇതനുസരിച്ചു കമ്പനി ഉപഭോക്താവിനു വാഗ്ദത്തം ചെയ്യുന്ന അളവിലുള്ള ഡാറ്റ, ഇന്റര്‍നെറ്റ് കണക്ഷനിലായിരിക്കുമ്പോള്‍ തീര്‍ന്നുപോയാല്‍ മറ്റു സ്വകാര്യകമ്പനികള്‍ മെയിന്‍ അക്കൗണ്ടില്‍ നിന്നു പണം വലിക്കാറില്ല. പകരം നിശ്ചയിക്കപ്പെട്ട പരമാവധി ഉപയോഗം നടന്നാല്‍ കണക്ഷന്‍ വിഛേദിക്കപ്പെടുന്നതാണു പതിവ്.
ബി.എസ്.എന്‍.എല്‍ അധികൃതര്‍ മൊബൈല്‍ ഉപയോക്താവിന്റെ മെയിന്‍ അക്കൗണ്ടില്‍ നിന്നു പണം വലിക്കുന്നു. സോഷ്യല്‍മീഡിയകളിലാണ് ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍.
നിയമവിരുദ്ധ ബി.എസ്.എന്‍.എല്‍ നയങ്ങള്‍ക്കെതിരേ ഏത് ഉപയോക്താവിനും ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ലെങ്കില്‍ േെീു എന്ന മെസ്സേജ് 1925ലേക്ക് അയച്ചാല്‍ മതി. വീണ്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാവാന്‍ സ്റ്റാര്‍ട്ട് മെസ്സേജയക്കണം. എന്നാല്‍ ബി.എസ്.എന്‍.എല്‍ വരിക്കാര്‍ 1925 ലേക്ക് സ്‌റ്റോപ് മെസ്സേജയച്ചാല്‍ ആജീവനാന്തം ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കപ്പെടുകയാണെന്നും പരാതിയില്‍ പറയുന്നു.
നേരത്തേ ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ കമ്പനി അധികൃതരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിനാലാണു പ്രതിഷേധസ്വരങ്ങള്‍ കൂടുതല്‍ ഉയര്‍ന്നുവരുന്നത്.
കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കു പോലും ഇത്തരം രീതികളോടു എതിര്‍പ്പുണ്ടെന്നാണ് സൂചന.ഇത്തരം ചൂഷണരീതികള്‍ അവലംബിക്കുന്ന മൊബൈല്‍ കമ്പനികള്‍ അതില്‍ നിന്നു പിന്തിരിയണമെന്നു എം.പി.ആര്‍.എ.കെ മലപ്പുറം ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."