കലിതുള്ളി പെയ്ത മഴയില്‍ മണ്ണിടിച്ചില്‍
തൊട്ടില്‍പ്പാലം: കാലവര്‍ഷം കലിതുള്ളിപെയ്തപ്പോള്‍ പലയിടത്തും മണ്ണിടിച്ചില്‍. ഇതേതുടര്‍ന്ന് മലയോരമേഖലയിലെ മൂന്ന് വീടുകള്‍ അപകടഭീതിയിലായി. സുപ്രഭാതം കുറ്റ്യാടി ലേഖകന്‍ എളേറ്റുകണ്ടി ശശീന്ദ്രന്‍, കായക്കൊടി തളീക്കരയിലെ നാവോട്ടുകുന്നുമ്മല്‍ ദേവി, കാവിലുംപാറ ആശ്വാസിയിലെ ഊളന്‍കുന്ന് ഖദീജ എന്നിവരുടെ വീടുകളുടെ സംരക്ഷണ മതിലാണ് മഴയില്‍ തകര്‍ന്നത്. കനത്തമഴയില്‍ കൂടല്‍ ഭാഗത്തെ പുഴയില്‍ ക്രമാതീതമായി ഉയര്‍ന്ന ജലനിരപ്പിലെ ശക്തമായ ഒഴുക്കില്‍പെട്ട് കൂടലില്‍-ആശ്വാസി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നു. ദിവസവും സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഉപയോഗിക്കുന്ന പാലമാണ് തകര്‍ന്നത്.
ഇതോടെ ഇരുപ്രദേശങ്ങളിയും ജനങ്ങളുടെ സഞ്ചാരം അനിശ്ചിതത്വത്തിലായി. മേഖലയിലെ മിക്കതാഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തൊട്ടില്‍പ്പാലം പുഴ കരകവിഞ്ഞ് ഒഴുകയതിനെ തുടര്‍ന്ന് പുഴ പുറമ്പോക്കില്‍ താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ഞായറാഴ്ച പശുക്കടവിലെ കടന്തറപുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ സ്ഥലത്തെ ഇരുപതിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
നിര്‍ത്താതെ പെയ്ത മഴയില്‍ റോഡിന് ഇരുവശവുമുള്ള ഓവുചാല്‍ മണ്ണും മറ്റും മൂലം അടഞ്ഞുകിടന്നതിനാല്‍ വെള്ളമൊഴുക്ക് റോഡിലൂടെയായി. ഇത് മേഖലയിലെ മിക്കയിടങ്ങളിലെയും റോഡുകളുടെ വശങ്ങള്‍ തകരാനിടയാക്കി. തൊട്ടില്‍പ്പാലം-കരിങ്ങാട് റോഡിലെ ഏറെക്കുറെ ഭാഗങ്ങള്‍ ഇങ്ങനെ തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."