HOME
DETAILS

ഖത്തറില്‍ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കും: കഹ്‌റമാ

  
backup
September 19, 2017 | 6:18 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d

ദോഹ: 2022നുള്ളില്‍ 19 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമാ) പ്രസിഡന്റ് ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരി അറിയിച്ചു. 2022 വരെ ഏഴ് ബില്യന്‍ ഖത്തര്‍ റിയാലിന്റെ ഉത്പന്നങ്ങള്‍ കഹ്‌റമായ്ക്ക്
ആവശ്യമുണ്ട്. 12 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ നേരിട്ടുള്ള കരാറുകളില്‍ കഹ്‌റമാ ഏര്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാദേശിക വിപണിക്കായിരിക്കും കരാറുകളില്‍ ഊന്നല്‍ നല്‍കുക. മെഗാ ജല സംഭരണിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ഈ പദ്ധതിയുടെ ആദ്യ ഘട്ടം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വ്യത്യസ്ത പ്രദേശങ്ങളില്‍ 24 സംഭരണികള്‍ നിര്‍മിക്കുകയാണ് പദ്ധതി.

സംഭരണത്തില്‍ ചില മേഖലകളുടെ ശേഷി കൂടുതല്‍ ഉപയോഗിക്കുന്നതിന് അവിടങ്ങളില്‍ ഒന്നിലേറെ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ഉപരോധം തുടരുന്നുവെങ്കിലും പ്രഖ്യാപിച്ച പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ മികച്ച നിലവാരത്തോടെ യാഥാര്‍ഥ്യമാക്കാന്‍ കഹ്‌റമ പ്രതിജ്ഞാബദ്ധമാണ്. കേബിള്‍, ട്രാന്‍സ്‌ഫോര്‍മര്‍, സ്വിച്ച് തുടങ്ങിയവയുടെ നിര്‍മാണത്തില്‍ പ്രാദേശിക കമ്പനികളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  a day ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  a day ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  2 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  2 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  2 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  2 days ago