HOME
DETAILS

പാടിയില്‍ കടവില്‍ പാലം വരുമോ..? കടത്തു നിലച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു

  
backup
September 19, 2017 | 6:30 AM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b5

 

തൃക്കരിപ്പൂര്‍: പയ്യന്നൂര്‍ നഗരസഭയെയും തൃക്കരിപ്പൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാടിയില്‍ കടവില്‍ കടത്തു നിലച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഏതാണ്ട് ഒരു പതിറ്റാണ്ടു മുന്‍പ് പയ്യന്നൂര്‍ നഗരസഭ 70000 രൂപ ചെലവഴിച്ചു ഫൈബര്‍ പാണ്ടി ഒരുക്കിയിരുന്നു. കാലാ കാലങ്ങളില്‍ ഇവിടുത്തെ ജനങ്ങള്‍ പലരില്‍ നിന്നു പണം സ്വരൂപിച്ചാണ് പാണ്ടിയുടെ അറ്റകുറ്റ പ്രവൃത്തി നടത്തിയിരുന്നത്. മഴക്കാലത്ത് അപകട സാധ്യത ഏറെയാണെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഈ പാണ്ടിയെയാണ് ആശ്രയിച്ചിരുന്നത്. ഇവിടെ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നിലവില്‍ പുഴയുടെ വീതി 30 മീറ്റര്‍ മാത്രമാണ്. പാലം പണിയാന്‍ വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാവില്ല. പുഴയുടെ ഇരുഭാഗത്തും അനുബന്ധ റോഡ് നിലവിലുണ്ട്.
പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍, കാറമേല്‍ പ്രദേശങ്ങളെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ചെറുകാനവുമായി ബന്ധിപ്പിക്കുന്ന പാടിയില്‍ കടവ് ഇരു ഭാഗത്തെയും ജനങ്ങള്‍ക്കു പ്രധാനമാണ്. ചെറുകാനം, തങ്കയം, എടാട്ടുമ്മല്‍ പ്രദേശത്തുള്ളവര്‍ക്കു ദേശീയപാത, അന്നൂര്‍, വെള്ളൂര്‍ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ മിനുട്ടുകള്‍ മതിയാകും. തിരിച്ചു വെള്ളൂര്‍, കാറമേല്‍ ഭാഗത്തുള്ള ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും. ചെറുകാനം ആലുവളപ്പ് ഭാഗങ്ങളിലുള്ള ഭൂരിഭാഗം ആളുകളുടെയും കൃഷി സ്ഥലങ്ങള്‍ പുഴക്കപ്പുറമാണ്. നേരത്തെ മൂന്നു വിള കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ യാത്രാപ്രശ്‌നം കാരണം ഒരു വിളയിലൊതുക്കി. കിലോമീറ്ററുകള്‍ ദൂരം താണ്ടിയാണു കര്‍ഷകര്‍ ഇപ്പോള്‍ കൃഷിസ്ഥലത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം എം. രാജഗോപാലന്‍ എം.എല്‍.എ ജനങ്ങളുടെ ആവശ്യപ്രകാരം പാടിയില്‍ പുഴ സന്ദര്‍ശിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  6 minutes ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  43 minutes ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  an hour ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  an hour ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  an hour ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 hours ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  2 hours ago
No Image

ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല

uae
  •  2 hours ago
No Image

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

Kerala
  •  3 hours ago
No Image

കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു; നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്ന് സൂചന, സുഹൃത്ത് കസ്റ്റഡിയില്‍

Kerala
  •  3 hours ago