ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് സഹായം കൈമാറി
കൊണ്ടോട്ടി: മുഹമ്മദലി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡയാലിസിസ് സെന്ററിന് ജിദ്ദ കൊണ്ടോട്ടി നിയോജക മണ്ഡലം കെ.എം.സി.സി സി.എച്ച് സെന്റര്‍ ചാപ്റ്റര്‍ സ്വരൂപിച്ച പത്ത് ലക്ഷം രൂപ സഹായധന കൈമാറ്റച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജാതിമത രാഷ്ട്രീയ ചിന്തകള്ക്കതീതമാകണമെന്ന് അദ്ദേഹം പറഞ്ഞു.
ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. സഊദിയിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പായ നെഹ്ദി ഗ്രൂപ്പ് സെന്ററിന് നല്കുന്ന മൂന്ന് ഡയാലിസിസ് മെഷിനുകളുടെ തുകയായ പതിനാറര ലക്ഷം രൂപയും ചടങ്ങില്‍ കുഞ്ഞാലികുട്ടി ഏറ്റുവാങ്ങി. പി.എ ജബ്ബാര്‍ ഹാജി, കെ.പി മുഹമ്മദ് കുട്ടി, മുനിസിപ്പല്‍ ചെയര്മാന് സി.കെ നാടിക്കുട്ടി, പി മോയുട്ടി മൗലവി, സി.പി കുഞ്ഞാന്, മജീദ് കോട്ടീരി, റിയാസ് മുക്കോളി, ജില്ലാപഞ്ചായത്ത് അംഗം സറീന ഹസീബ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂനയില്‍ നഫീസ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ സഗീര്‍, സിജിനി ഉണ്ണി, ജമീല ചേലേമ്പ്ര, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ യു.കെ മുഹമ്മദ് ഷാ, ചുക്കാന്‍ ബിച്ചു, ഇ.എം റഷീദ്, സി റാഫി, സലാം കാളോത്ത്, ഒ.പി മുസ്തഫ, നാഷാദ് വാഴയൂര്‍, പഴേരി കുഞ്ഞിമുഹമ്മദ്, രായീന്‍കുട്ടി നീറാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."