HOME
DETAILS
MAL
ജില്ലയിലെ പൊലിസുകാര്‍ ഇനി പോക്സോ നിയമ സാക്ഷരര്‍
backup
September 20 2017 | 01:09 AM
കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ പൊലിസുകാരും ഇനി സമ്പൂര്‍ണ പോക്സോ നിയമ സാക്ഷരര്‍. കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍നിന്നു സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമത്തിലെ വകുപ്പുകളെയും നടപടികളെയും കുറിച്ച് ഓരോ പൊലിസ് ഉദ്യോഗസ്ഥനെയും ബോധവാന്മാരാക്കുന്നതിനായുള്ള 'അലര്‍ട്ട് ' പദ്ധതി ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയും ചൈല്ഡ്ലൈന് കോഴിക്കോടും സിറ്റി-റൂറല്‍ പൊലിസും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്.
ഇന്നലെ പൊലിസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാനും ജില്ലാ ജഡ്ജി ശങ്കരന് നായറും ചേര്‍ന്ന് പോക്സോ നിയമ സാക്ഷരതാ പ്രഖ്യാപനം നടത്തി. ജില്ലാ പൊലിസ് മേധാവി കാളിരാജ് മഹേഷ്കുമാര്‍, ഡി.സി.പി മെറിന് ജോസഫ്, കെ. രാജന്, ഡി.വൈ.എസ്.പി സുബൈര്‍, അബ്ദുല്‍ സലാം, സബ് ജഡ്ജി ആര്.എല്‍ ബൈജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."