HOME
DETAILS
MAL
മഹീന്ദ്ര ഗ്രൂപ്പും ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും സഹകരണത്തിന്
backup
September 20 2017 | 12:09 PM
കൊച്ചി: അവരവരുടെ മേഖലയിലെ വൈദഗ്ധ്യം പരമാവധി ഉപയോഗപ്പെടുത്തി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മഹീന്ദ്ര ഗ്രൂപ്പും ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും തന്ത്രപരമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു തീരുമാനിച്ചു.
ഇതനുസരിച്ച് മൊബിലിറ്റി പദ്ധതികള്‍, കണക്ടഡ് വെഹിക്കിള്‍ പ്രോജക്ട്, വൈദ്യുതീകരണം, ഉത്പന്ന വികസനം, വാണിജ്യ കാര്യപ്രാപ്തി, ഫോര്‍ഡിന്റെ ഇന്ത്യയിലെ വിതരണം ശക്തിപ്പെടുത്തുക, ഇന്ത്യയ്ക്കു പുറത്ത് നവോദയ വിപണികളില്‍ മഹീന്ദ്രയുടെ വിതരണം ശക്തിപ്പെടുത്തുക തുടങ്ങിയ മേഖലകളിലെ സാധ്യതകളാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
മൂന്നു വര്‍ഷത്തേക്ക് ഇരു കമ്പനികളിലേയും ടീമുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. തുടര്‍ന്നുള്ള സഹകരണം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇരുകമ്പനികളുംകൂടി ചര്‍ച്ച ചെയ്തു തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."