പൊലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കി
കൊളപ്പള്ളി: ആത്മഹത്യാ പ്രേരണ കുറ്റത്തിന് ചേരമ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും സ്പെഷല്‍ വിങ്ങിലെ ഒരു പോലിസുകാരനുമെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊളപ്പള്ളിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പണിമുടക്കി. സഹപ്രവര്‍ത്തകനായ കൊളപ്പള്ളിയിലെ കനകസുന്ദരന്റെ മകന് രാജ എന്ന മഹേശ്വര(32)ന്റെ ആത്മഹത്യക്ക് പിന്നില്‍ പ്രേരകമായത് ചേരമ്പാടി പൊലിസ് ഇന്‍സ്പെക്ടര്‍ സാലൈറാം ശക്തിവേലിന്റെയും എസ്.പി വിങ്ങിലെ പൊലിസുകാരന് പ്രഭാകരന്റെയും നിരന്തര ശല്യം മൂലമാണെന്നാണ് ആരോപണം. ഇരുവര്‍ക്കുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കൊളപ്പള്ളിയില്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി പൊതുയോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഓഗസ്റ്റ് 16ന് വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരു മാസത്തെ ചികിത്സയ്ക്കിടെയാണ് ബുധനാഴ്ച മഹേശ്വരന് മരിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയും പൊലിസുകാരന്റെയും നിരന്തരമായ ശല്യം സഹിക്കാതെയാണ് അറ്റകൈ ചെയ്തതെന്ന് ആശുപത്രിയില്‍ മഹേശ്വരന് ചേരമ്പാടി പൊലിസില്‍ മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."