അവസാനനിമിഷം വരെ അനിശ്ചിതത്വം; ഒടുവില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി
മലപ്പുറം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പിയുടെ വേങ്ങര മണ്ഡലം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പത്രികാസമര്‍പ്പണം ഇന്നു അവസാനിക്കാനിരിക്കെ ഇന്നലെ വൈകീട്ടാണ് ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വം ബി.ജെ.പിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കെ ജനചന്ദ്രന്‍ മാസ്റ്ററെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പാര്‍ട്ടിക്കകത്തുണ്ടായ അനിശ്ചിതത്വമാണ് തീരുമാനം നീട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പാര്‍ട്ടിക്കേറ്റ ക്ഷീണവും ജില്ലയില്‍ ബി.ജെ.പിയിലുള്ള അഭ്യന്തരപ്രശ്‌നങ്ങളുമാണ് കാരണം. മലപ്പുറത്ത് വലിയ വോട്ട് ബാങ്കില്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന കക്ഷി എന്നനിലയില്‍ മത്സരിക്കുകയെന്നത് പാര്‍ട്ടി ബാധ്യതയായി കാണുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കുന്നതിനായി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ചില മണ്ഡലങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെയും രംഗത്തിറക്കിയെങ്കിലും ന്യൂനപക്ഷവോട്ടില്‍ പാര്‍ട്ടിക്ക് വിള്ളലുണ്ടാക്കാനായിരുന്നില്ല.
മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിനിര്‍ണയം പാര്‍ട്ടിക്ക് വെല്ലുവിളിയായി. മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ സന്നദ്ധമായില്ല. തുടര്‍ന്നാണ് അഡ്വ. ശ്രീപ്രകാശിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ ദേശീയ,സംസ്ഥാന നേതാക്കളേയും എന്‍.ഡി.എ നേതാക്കളേയും അണിനിരത്തി പ്രചാരണവും നടത്തി. എട്ടുലക്ഷം വോട്ടര്‍മാരുള്ള 2014ല്‍ 64705 വോട്ടാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം ഒന്‍പത് ലക്ഷം കവിഞ്ഞപ്പോള്‍ പാര്‍ട്ടി നേടിയത് 65675 വോട്ടുകളാണ്.
ഒരുലക്ഷത്തിലേറെ വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടും മലപ്പുറം ലോകസഭയില്‍ നിന്നും 970 വോട്ടുമാത്രമാണ് ബി.ജെ.പി അധികം നേടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."