HOME
DETAILS
MAL
എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം വികസനമെന്ന് മോദി
backup
September 22 2017 | 13:09 PM
വാരണാസി: രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം വികസനമാണെന്നും അതു സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം മണ്ഡലമായ വാരാണസിയില്‍ 1000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാല സര്‍ക്കാരുകള്‍ വികസനത്തിനെതിരായിരുന്നു. അവര്‍ പൊതുജനങ്ങളുടെ പണം തെരഞ്ഞെടുപ്പ് ജയിക്കാനാണ് ഉപയോഗിച്ചത്. ആരും തങ്ങളുടെ മക്കള്‍ക്ക് ദാരിദ്ര്യം കൈമാറാന്‍ ആഗ്രഹിക്കുന്നില്ല. പൗരന്മാര്ക്ക് സ്വന്തം കാലില്‍ നില്ക്കാന് അവരെ പ്രാപ്തരാക്കാന്വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."