വിദേശ ബാങ്കിടപാടുകള്‍ അവസാനിപ്പിക്കാന്‍ കാര്‍ത്തി ചിദംബരം ശ്രമിക്കുമെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: കാര്‍ത്തി ചിദംബരം വിദേശത്തേക്ക് കടന്ന് തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നത് തടയുന്നതിനാണ് അദ്ദേഹത്തെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് സി.ബി.ഐ ഇന്നലെ സുപ്രിം കോടതിയില്‍ അറിയിച്ചു.
വിദേശത്തേക്ക് കടന്ന് തന്റെ പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകള്‍ അവസാനിപ്പിച്ച് അന്വേഷണത്തില്‍ നിന്ന് തലയൂരുന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് തടയാനാണ് അദ്ദേഹത്തെ പിടികൂടാന്‍ നീക്കം നടത്തുന്നതെന്നും സി.ബി.ഐ പറഞ്ഞു. മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ പേരിലുള്ള അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കേസ് സുപ്രിം കോടതി പരിഗണിക്കുമ്പോഴാണ് അദ്ദേഹം വിദേശത്തേക്ക് കടന്ന് ബാങ്ക് അക്കൗണ്ടുകള്‍ അവസാനിപ്പിക്കാന്‍ നീക്കം നടത്തുമെന്ന് സി.ബി.ഐ ബോധിപ്പിച്ചത്. കേസന്വേഷണത്തിന്റെ വിവരങ്ങള്‍ സീല്‍ ചെയ്ത് സി.ബി.ഐ ഇന്നലെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."