HOME
DETAILS
MAL
എ.ടി.എം കവര്‍ച്ച; റിസര്‍വ് ബാങ്കുമായി ആലോചിച്ച് നടപടിയെന്ന് ജയ്റ്റ്ലി
backup
August 12 2016 | 21:08 PM
ന്യൂഡല്‍ഹി: സംസ്ഥാനത്തെ എ.ടി.എം കവര്‍ച്ചയെക്കുറിച്ച് റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചു നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. വിഷയം ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ലോക്സഭയില്‍ കെ.സി വേണുഗോപാല്‍ എം.പിയാണ് വിഷയം ഉന്നയിച്ചത്. സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് അരുണ്‍ ജയ്റ്റ്ലി മറുപടി നല്കി.
ഇത് കേരളത്തിലെ എ.ടി.എമ്മുകളെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. രാജ്യത്ത് മറ്റു പല സ്ഥലങ്ങളിലും ഇത്തരം കവര്‍ച്ചകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഈ വിഷയത്തെ സര്‍ക്കാരും റിസര്‍വ് ബാങ്കും വളരെ ഗൗരവത്തോടെയാണു കാണുന്നത്. ബാങ്ക് സംവിധാനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."