സഞ്ചാരികള്‍ക്കു കുളിര്‍മയായി ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടം
ചീമേനി: മഴക്കാലം തുടങ്ങിയതോടെ കുത്തിയൊഴുകുന്ന വെളിച്ചംതോട്ടെ അരിയില്‍ ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടം കാണാനെത്തുന്നതു നൂറുകണക്കിനാളുകള്‍. അവധി ദിനങ്ങളില്‍ കുടുംബ സമേതവും അല്ലാതെയും എത്തുന്നവര്‍ ഇതിനേക്കാള്‍ ഇരട്ടിയാണ്. മലയോരപ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ വെള്ളച്ചാട്ടം . സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും ഇവിടേക്കു ടൂര്‍ പാക്കേജുകളും ഒരുക്കുന്നുണ്ട്. വെളിച്ചംതോടു നിന്നു മാത്തില്‍ റോഡില്‍ കയറി രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റോഡില്‍ നിന്ന് ഇടത്തോട്ടു അല്‍പം മാറിയാല്‍ എത്തുന്നതാണ് ഈ വെള്ളച്ചാട്ടം .
ഇരുഭാഗവും കുന്നുകളാല്‍ നിറഞ്ഞ ഈ പ്രദേശത്തെ അടുത്ത കാലത്താണു വിനോദ സഞ്ചാരികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തുടങ്ങിയത്. അരവഞ്ചാല്‍ തോടില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം വലിയ പാറക്കെട്ടില്‍ കുത്തിയൊലിച്ചാണു വെള്ളച്ചാട്ടമായി രൂപം പ്രാപിക്കുന്നത്. വെള്ളം വീഴുന്ന ഭാഗത്തു കുളിക്കാന്‍ പാകത്തില്‍ സൗകര്യമുള്ളതും ആളുകളെ കൂട്ടത്തോടെ ഈ ഭാഗത്തേക്ക് ആകര്‍ഷിപ്പിക്കുന്നു. ആളുകളുടെ വരവു കൂടിയതോടെ വെള്ളച്ചാട്ടം സംരക്ഷിക്കാനും പരിസരം മലിനമാക്കുന്നതു തടയാനും പ്രദേശവാസികളുടെ നേതൃത്വത്തില്‍ സംരക്ഷണ സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."