മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അലിന്‍ഡ്് ഭൂമികച്ചവടം അനുവദിക്കില്ല:ബിന്ദുകൃഷ്ണ
കൊല്ലം: കുണ്ടറ അലിന്‍ഡ് പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് രൂപ വിലയുള്ള ഏക്കര്‍ കണക്കിന് ഭൂമി പിണറായി വിജയനും മേഴ്‌സികുട്ടിയും സൊമാലി ഗ്രൂപ്പും കൂടി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുവാനുള്ള ശ്രമം എന്തുവില കൊടുത്തും ചെറുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
സര്‍ സി പി യുടെ കാലഘട്ടത്തില്‍ 50 വര്‍ഷത്തെ കാലാവധി നിശ്ചയിച്ച് പാട്ടത്തില്‍ നല്‍കിയതിന്റെ കാലാവധി 1996ല്‍ അവസാനിച്ചു.
തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ലക്ഷക്കണക്കിന് രൂപയുടെ വിവിധ അവകാശങ്ങളും കറന്റു ചാര്‍ജും പാട്ടകുടിശ്ശിക ഉള്‍പ്പടെ മുഴുവന്‍ തുകയും കുടിശ്ശികയായി നില്‍ക്കുമ്പോഴാണ് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് പിണറായി സര്‍ക്കാര്‍ ഉദ്ഘാടന മാമാങ്കം നടത്തിയത്.
എന്നാല്‍, ഫാക്ടറിക്ക് ആവശ്യമായ മെഷിനറികള്‍ സ്ഥാപിക്കുവാനോ മറ്റ് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുവാനോ സര്‍ക്കാര്‍ തയ്യാറായില്ല. ഇ.പി ജയരാജന്‍ വ്യവസായമന്ത്രിയായിരുന്നപ്പോള്‍ പാട്ടകാലാവധി നീട്ടികൊടുക്കേണ്ടെന്നും ഓഹരി വിലകള്‍ കുറച്ച് വില്‍ക്കുവാനുള്ള ശ്രമം തടയണമെന്നും മന്ത്രിതല സമ്മേളനത്തില്‍ ധാരണയുണ്ടാക്കിയിരുന്നു.
എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ഈ അടുത്ത അവസരത്തില്‍ കൂടിയ മന്ത്രിതല യോഗവും ഇക്കാര്യങ്ങള്‍ സ്ഥിതീകരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഈ യോഗ തീരുമാനങ്ങള്‍ റദ്ദു ചെയ്യുകയും വിജിലന്‍സിന്റെ ത്വരിത പരിശോധന റിപ്പോര്‍ട്ട് പോലും അവഗണിച്ചാണ് സൊമാലി ഗ്രൂപ്പുമായി ഒത്തുചേര്‍ന്നത്.
കോടികണക്കിന് രൂപയുടെ അഴിമതി നടത്തി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുനല്‍കുന്നതിലൂടെ കേരളത്തിന്റെ പൊതുസ്വത്ത് തീറെഴുതി കൊടുക്കാനാണ് പിണറായി സര്‍ക്കാരിന്റെ ഭാവമെങ്കില്‍ ഇത്തരം ശ്രമങ്ങളെ ചെറുക്കുവാന്‍ ബഹുജന സമരം സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."