കെടുകാര്യസ്ഥത: ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിന്നോട്ടെന്ന്
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ഏറ്റവും ആദ്യം പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ച സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലായത് ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ നിസഹകരണവും മൂലമണെന്ന് ഭരണസമിതിയിലെ പ്രതിപക്ഷ യു.ഡി.എഫ് മെമ്പര്‍മാര്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
40 ലക്ഷം രൂപചെലവഴിച്ച് നടപ്പിലാക്കിയ ഓഫിസ് നവീകരണ പ്രവൃത്തിയിലെ അപകാതകള്‍ കാരണം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് നാലുമാസം പിന്നിടുമ്പോള്‍ റൂമുകളുടെ വാതിലുകള്‍ മാറ്റിവെയ്‌ക്കേണ്ട അവസ്ഥയാണ്.
നവീകരണ പ്രവൃത്തികളുടെ ഭാഗമായി നിലവിലെ ഒന്നും രണ്ടും നിലകളിലുണ്ടായിരുന്ന ഓഫിസിന്റെയും ജനപ്രതിനിധികളുടെ മുറികളിലേയും കട്ടിള, വാതില്‍, ജനല്‍, മേശ, അലമാര, കസേരകള്‍, കംപ്യൂട്ടര്‍ സ്റ്റാന്‍ഡുകള്‍, ടി.വി മറ്റ് അനുബന്ധ സാധനങ്ങള്‍ ലിസ്റ്റ് തയ്യാറാക്കി വാല്യൂവേഷന്‍ എടുത്ത് നിയമപരമായി സാധനങ്ങള്‍ ലേലം ചെയ്യാന്‍ മാസങ്ങള്‍ പിന്നീട്ടിട്ടും നേതൃത്വം തയ്യാറായിട്ടില്ല.
പലസാധനങ്ങളും ഇതിനോടകം നഷ്ടപെട്ടുവെന്നും അംഗങ്ങള്‍ ആരോപിച്ചു.
ഇത്തരത്തിലുള്ള ഭരണത്തിനെതിരെ യു.ഡി.എഫ് സമരവുമായി മുന്നോട്ടുവരുമെന്നും മെമ്പര്‍മാരായ എം.യു ജോര്‍ജ്ജ്, ജയമുരളി, എ.പി കുര്യാക്കോസ്, നസീറ ഇസ്മായില്‍, മിനി ജോണ്‍സണ്‍, വി.റ്റി ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."