അലിന്‍ഡ് ഭൂമി: മന്ത്രിസഭയില്‍ ഭിന്നത
തിരുവനന്തപുരം: കുണ്ടറ അലൂമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) ഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കിക്കൊടുക്കുന്ന കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നത.
പാട്ടക്കരാര്‍ പുതുക്കാനുള്ള സൊമാനി ഗ്രൂപ്പിന്റെ അപേക്ഷ റവന്യൂ വകുപ്പ് തള്ളിയപ്പോള്‍ പുതുക്കിക്കൊടുക്കണമെന്ന നിലപാടിലാണ് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
ഇക്കാര്യത്തില്‍ മന്ത്രിസഭായോഗമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് അവര്‍ പ്രതികരിച്ചതോടെയാണ് ഭിന്നത പുറത്തുവന്നത്.
അലിന്‍ഡ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ നേരത്തേയുള്ള ഭിന്നതയാണ് മന്ത്രിസഭയിലേക്ക് വ്യാപിച്ചത്. പാട്ടക്കരാര്‍ പുതുക്കിക്കൊടുക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നേരത്തെയുള്ള നിലപാട്.
എന്നാല്‍, പിന്നീട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ഉള്‍പ്പെടുത്താതെ മുഖ്യമന്ത്രി പിണറായി വിളിച്ച യോഗത്തിലാണ് നിലപാട് മറികടന്ന് പാട്ടക്കരാര്‍ പുതുക്കിക്കൊടുക്കാന്‍ തീരുമാനിച്ചത്.
ഇതില്‍ സി.പി.ഐ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി നിലപാടനുസരിച്ചാണ് കരാര്‍ പുതുക്കേണ്ടതെന്ന് റവന്യൂ മന്ത്രി തീരുമാനിച്ചിരുന്നു. ഇതിനെതിരേയാണ് മേഴ്‌സിക്കുട്ടിയമ്മ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
അലിന്‍ഡ് തുറക്കാന്‍ അനുമതി നല്‍കിയതോടെ തന്നെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."