നോട്ട് നിരോധനം അനാവശ്യ സാഹസം: മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച നടപടിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വീണ്ടും രംഗത്ത്. നോട്ട് നിരോധനം എന്ന 'സാഹസം' കാരണം ഇന്ത്യന്‍ സമ്പദ്ഘടന ഇപ്പോള്‍ കൂടുതല്‍ താഴ്ചകളിലേക്കു വീണുകൊണ്ടിരിക്കുകയാണെന്നും സാങ്കേതികമായും സാമ്പത്തികമായും അതൊരു അനാവശ്യമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചില വികസ്വര ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൊഴികെ വികസന രാജ്യങ്ങളിലൊന്നും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി വിജയിച്ച ചരിത്രമില്ലെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് പറഞ്ഞു. പഞ്ചാബിലെ മൊഹാലിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം ആവശ്യമായിരുന്നുവെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. സാങ്കേതികമായോ സാമ്പത്തികമായോ ഇത്തരമൊരു സാഹസം വേണമായിരുന്നുവെന്നും തോന്നുന്നില്ല. വിപണിയിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് ഒട്ടേറെ മോശം ഫലങ്ങള്‍ ഉണ്ടാവുമായിരുന്നുവെന്ന് ഉറപ്പായിരുന്നു. അതാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നോട്ടുനിരോധനം സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുമെന്ന് നേരത്തെ പറഞ്ഞതാണ്. അതിപ്പോള്‍ സത്യമായി. ജി.ഡി.പി വളര്‍ച്ചയില്‍ ഇടിവുണ്ടായതിന് നോട്ട് നിരോധനമാണ് കാരണം. നോട്ട് നിരോധനത്തിനു പിന്നാലെ ധൃതിപിടിച്ച് ജി.എസ്.ടി നടപ്പാക്കി നികുതി ഘടനപരിഷ്‌കരിച്ചതും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. ഭാവിയില്‍ ജി.എസ്.ടി ഗുണംചെയ്യുമെങ്കിലും നടപ്പാക്കിയതിലെ പാളിച്ചകള്‍ മൂലം താല്‍ക്കാലിക തിരിച്ചടി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിലും നോട്ട് നിരോധന നടപടിയെ മന്‍മോഹന്‍ സിങ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ടു നിരോധനത്തെ സംഘടിതമായ കൊള്ളയെന്നും കെടുകാര്യതയുടെ ചരിത്രസ്മാരകം എന്നുമായിരുന്നു പ്രസംഗത്തില്‍ അന്ന് മന്‍മോഹന്‍ വിശേഷിപ്പിച്ചത്.
25 വര്‍ഷങ്ങള്‍ക്കു മുമ്പ് ആഗോളവല്‍ക്കരണത്തെകുറിച്ച് ആശങ്കപ്പെട്ടിരുന്നവര്‍ക്ക് അത് തെറ്റാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അന്നു രാജ്യം സ്വീകരിച്ച സാമ്പത്തിക നയങ്ങള്‍ ശരിയായിരുന്നു. 1991ല്‍ രാജ്യം സാമ്പത്തിക ഉദാരവല്‍ക്കരണനയം സ്വീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അത് അപകടം ചെയ്യുമെന്ന് അന്ന് പലരും പറഞ്ഞു. എന്നാല്‍, അന്നത്തെ നയം ശരിയായിരുന്നു. ആശങ്കപ്പെട്ടവര്‍ക്ക് അവരുടെ ആശങ്ക തെറ്റാണെന്ന് ബോധ്യമായി. പിന്നീട് രാജ്യത്തെ വിദ്യാഭ്യാസ- സാംസ്‌കാരിക-സാങ്കേതിക- സാമൂഹിക- ആരോഗ്യമേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു. ചൈനയാണ് ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ വിജയി. ഇന്ത്യ അവസരങ്ങളുടെ ഏറ്റവും വലിയ ഭൂമിയാണ്. എന്നാല്‍, ആഭ്യന്തരമായി രാജ്യം ചില പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."