ഇറാന്‍ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
തെഹ്‌റാന്‍: അമേരിക്കയുടെ ഭീഷണികളെ വെല്ലുവിളിച്ചു സൈനിക പരേഡ് നടത്തിയതിനു പിറകെ പുതിയ മിസൈല്‍ പരീക്ഷണവുമായി ഇറാന്‍.
വന്‍ ആയുധശേഖരം വഹിക്കാന്‍ ശേഷിയുള്ള ഖുര്‍റംഷഹര്‍ ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ വിജയകരമായി പരീക്ഷിച്ചു. ഇറാന്റെ ഔദ്യോഗിക മാധ്യമമാണു വാര്‍ത്ത പുറത്തുവിട്ടത്.2,000 കി.മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണു പുതുതായി പരീക്ഷിച്ച മിസൈല്‍. ഇന്നലെ തെഹ്‌റാനില്‍ നടന്ന ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ സൈനിക പരേഡില്‍ മിസൈല്‍ പ്രദര്‍ശിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് പരീക്ഷണം നടന്നത്. ഇറാന്‍ നിരവധി തവണ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നെങ്കിലും ഇതാദ്യമായാണു പൊതുജനങ്ങള്‍ക്കു മുന്‍പില്‍ മിസൈല്‍ പ്രദര്‍ശിപ്പിക്കുന്നത്.കഴിഞ്ഞയാഴ്ച യു.എന്‍ അസംബ്ലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ ഭീഷണികളെ വെല്ലുവിളിച്ചാണ് ഇറാന്റെ ശക്തിപ്രകടനം. ഇറാന്‍ മിസൈല്‍ ആയുധശേഷി ശക്തിപ്പെടുത്തുമെന്നും അതിന് ആരുടേയും അനുവാദം ആവശ്യമില്ലെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ ഭാഗമാകുന്നവര്‍ക്കും അതില്‍ ഭാഗമാകുന്നവരുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്കും കടുത്ത ശിക്ഷ ചുമത്തിക്കൊണ്ടുള്ള പ്രത്യേക ബില്ലില്‍ കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."