HOME
DETAILS
MAL
രാജ്നാഥിന്റെ അതിര്‍ത്തി സന്ദര്‍ശനം 28ന്
backup
September 24 2017 | 22:09 PM
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഇന്ത്യ-ചൈന അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ മന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ മാസം 28 മുതല്‍ നാല് ദിവസങ്ങളിലായി സന്ദര്‍ശനം നീണ്ടുനില്‍ക്കും.
ഉത്തരാഖണ്ഡില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം കടന്നുവെന്ന് പറയുന്ന പ്രദേശത്ത് രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തും.
സന്ദര്‍ശനത്തില്‍ ഇന്‍ഡോ ടിബറ്റന്‍ പൊലിസുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. അതിര്‍ത്തിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിലെ ഒരു മുതിര്‍ന്ന മന്ത്രിയുടെ സന്ദര്‍ശനം ഇതാദ്യമായിട്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."