HOME
DETAILS
MAL
കേരളത്തിലെ യാത്രക്കാരെ പ്രതികൂലമായി ബാധിക്കും
backup
September 27 2017 | 01:09 AM
രാജധാനി എക്സ്പ്രസ് ട്രെയിന്‍ കന്യാകുമാരിയില്‍നിന്നു തുടങ്ങാനുള്ള നീക്കം കേരളത്തിലെ യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. റിസര്‍വേഷന്‍ വെയ്റ്റിങ് ലിസ്റ്റാണ് പലപ്പോഴും രാജധാനിക്കുണ്ടാകാറ് .നിലവില്‍ തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ യാത്രക്കാര്‍ക്കുള്ള റിസര്‍വേഷന്‍ സൗകര്യം ഇല്ലാതാവുകയും ചെയ്യും. ഇപ്പോള്‍ 50 റിസര്‍വേഷന്‍ തിരുവനന്തപുരത്തുനിന്നാണ്, ഇതിന്റെ ഗുണം യാത്രക്കാര്‍ക്ക് നഷ്ടപ്പെടാന്‍ കാരണമാകും.
സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും രാജ്യ തലസ്ഥാനത്തേക്കാണ് എന്ന പെരുമ രാജധാനി ട്രെയിനിന് നഷ്ടമാവുകയും ചെയ്യും. കേരളത്തില്‍, തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ തലസ്ഥാനത്തു നിന്നും തുടങ്ങുന്ന പല ട്രെയിനുകളും ഇതിനകം തന്നെ തമിഴ്നാട്ടിലെ പല സ്റ്റേഷനുകളിലേക്ക് നീട്ടിയിട്ടുണ്ടണ്ട്. ഇത് തിരുവനന്തപുരം ഡിവിഷന്റെ പ്രസക്തി ഇല്ലാതാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."