HOME
DETAILS

കേരളത്തിന്റെ മൂന്നു നിര്‍ദേശങ്ങള്‍ ഷാര്‍ജയുടെ സജീവ പരിഗണനയില്‍

  
backup
September 27 2017 | 01:09 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d



തിരുവനന്തപുരം: ഷാര്‍ജയില്‍ കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രം, ഭവനസമുച്ചയങ്ങള്‍, ആഗോള നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രം എന്നീ മൂന്നുപദ്ധതികള്‍ ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സജീവ പരിഗണനയില്‍.
ഇതുസംബന്ധിച്ച് ഉടന്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് ഷാര്‍ജ ഭരണാധികാരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തില്‍ അറബി പഠനത്തിനും ഗവേഷണത്തിനുമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രം ഷാര്‍ജ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. വിദേശത്ത് ജോലിതേടുന്ന കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍പരമായ കഴിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിന് നൈപുണ്യവികസന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാക്കണമെന്ന ആശയം ശൈഖ് സുല്‍ത്താന്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി.
ഷാര്‍ജയില്‍ ജോലിക്കുപോകുന്നവര്‍ക്ക് കേരളത്തില്‍ വച്ചുതന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഷാര്‍ജ ഭരണാധികാരി അംഗീകരിച്ചു. യു.എ.ഇ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.
കേരളവും ഷാര്‍ജയും അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതമായ കര്‍മപദ്ധതി തയാറാക്കുന്നതിന് ഇരുഭാഗത്തിനും പ്രാതിനിധ്യമുള്ള ഉന്നതാധികാര ഉദ്യോഗസ്ഥ സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
തന്റെ കൊട്ടാരത്തില്‍ ജോലിചെയ്യുന്നവര്‍ക്കുള്ളതുപോലെയുള്ള സൗകര്യം ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുള്ള തന്റെ ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുള്ള ഉദ്ദേശ്യവും മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവച്ചു. ഈ നിര്‍ണായക തീരുമാനം ഷാര്‍ജയില്‍ ജോലിചെയ്യുന്ന വലിയവിഭാഗം കേരളീയര്‍ക്ക് പ്രയോജനം ചെയ്യും.
ശൈഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുള്ള നന്ദി സൂചകമായി തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെയും ഷാര്‍ജയിലെയും ജനങ്ങളുടെ താല്‍പര്യത്തിനുവേണ്ടി പരസ്പരബന്ധം ശക്തിപ്പെടുത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചു.
ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനം കേരള ജനതക്ക് ലഭിച്ച വലിയ ആദരവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐ.ടി മേഖലയിലുള്ള സഹകരണം, ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യപരിപാലന കേന്ദ്രം, പശ്ചാത്തല വികസന മേഖലയില്‍ മുതല്‍മുടക്കിനുളള സാധ്യതകള്‍, നവകേരളം കര്‍മപദ്ധതിയിലെ ഹരിതകേരളം, ലൈഫ് മിഷനുകളുമായുള്ള സഹകരണം എന്നിവയാണ് ചര്‍ച്ചയില്‍ ഉന്നയിച്ച മറ്റു നിര്‍ദേശങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago