കടകംപള്ളി ഭൂമിതട്ടിപ്പ്: ഇരകള്‍ക്ക് കരം അടയ്ക്കാന്‍ അനുമതി
തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പിന് ഇരയായവര്‍ക്ക് അവസാനം നീതി ലഭിച്ചു. തട്ടിപ്പിന് ഇരയായ 188 കുടുംബങ്ങള്‍ക്ക് കരം അടയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
ഇതിനേത്തുടര്‍ന്ന് 44 കുടുംബങ്ങള്‍ കരം അടച്ചു. കടകംപള്ളി വില്ലേജില്‍ 200ഓളം കുടുംബങ്ങളുടെ 44 ഏക്കറോളം ഭൂമിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും ഗണ്‍മാനുമായിരുന്ന സലീംരാജിന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയാസംഘം തട്ടിയെടുത്തിരുന്നത്.
കടകംപള്ളി വില്ലേജിലെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ കൃത്രിമമായി 3587 നമ്പര്‍ തണ്ടപ്പേര്‍ എഴുതിച്ചേര്‍ത്തായിരുന്നു തട്ടിപ്പ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമാഫിയ തട്ടിയെടുത്ത കടകംപള്ളി വില്ലേജിലെ വിവാദഭൂമിയുടെ 3587 നമ്പര്‍ വ്യാജ തണ്ടപ്പേര്‍ റദ്ദാക്കിയിരുന്നു. ഇതോടെ ഭൂവുടമകള്‍ക്ക് നികുതി അടയ്ക്കാനും വസ്തുവും സ്ഥാവരജംഗമ വസ്തുക്കളും ക്രയവിക്രയം നടത്താനും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുമുള്ള തടസ്സങ്ങളും നീങ്ങി.
ഏതാണ്ട് 400 കോടിയിലേറെ രൂപ വിലമതിക്കുന്ന 44.5 ഏക്കര്‍ ഭൂമിയാണ് മാഫിയാസംഘം വ്യാജ തണ്ടപ്പേര്‍ ഉണ്ടാക്കി തട്ടിയെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."