മുന്‍ മുഖ്യമന്ത്രിമാരെയും സ്പീക്കര്‍മാരെയും ആദരിച്ചു
തിരുവനന്തപുരം: നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരെയും സ്പീക്കര്‍മാരെയും ആദരിച്ചു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍, സ്പീക്കര്‍മാരായിരുന്ന വക്കം പുരുഷോത്തമന്‍, വി. എം സുധീരന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, എന്‍. ശക്തന്‍, എം. വിജയകുമാര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാടയണിയിച്ചും ഫലകം നല്‍കിയുമാണ് ആദരിച്ചത്.
ആദരമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ പഴയ നിയമസഭാ ഹാളില്‍ നടന്ന സുഹൃദ് സംഗമത്തില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയില്‍ അടിയന്തര പ്രാധാന്യമുള്ള യോഗത്തില്‍ സംബന്ധിക്കേണ്ടതിനാല്‍ എത്താന്‍ കഴിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയും അറിയിച്ചിരുന്നു.
അനീതിയുടെയും അസ്വാതന്ത്ര്യത്തിന്റേയും പീഡനകാലം താണ്ടിയാണ് നേട്ടങ്ങളുടെ വഴിയിലേക്ക് കേരളം നടന്നു കയറിയതെന്ന് വി. എസ് അച്യുതാനന്ദന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
നിയമസഭയില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം പുറത്തെ വികസന പ്രവര്‍ത്തനങ്ങളിലും അംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന് വക്കം പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."