HOME
DETAILS

ഘര്‍വാപസി കേന്ദ്രത്തിനെതിരായ പരാതി: പൊലിസിന്റേത്് തണുത്ത പ്രതികരണം

  
backup
September 28 2017 | 03:09 AM

%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%aa%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86



കൊച്ചി: ഇതര മതങ്ങളിലേക്ക് മാറിയവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിന് എതിരായ പരാതിയില്‍ പൊലിസിന്റേത് തണുത്ത പ്രതികരണമെന്ന് ആക്ഷേപം.
പരാതി ലഭിച്ചയുടന്‍ കേന്ദ്രത്തില്‍ പരിശോധന നടത്താനോ രേഖകളടക്കമുള്ളവ പിടിച്ചെടുക്കാനോ ശ്രമം നടത്താതിരുന്നത് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീഴ്ചയായി മാറുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കേന്ദ്രം നടത്തിപ്പുകാരിലെ പ്രമുഖര്‍ക്ക് ഒളിവില്‍ പോകാന്‍ ഇത് വഴിയൊരുക്കുകയും ചെയ്തു.
യോഗ കേന്ദ്രത്തിലെ മര്‍ദനത്തെപ്പറ്റി പൊലിസില്‍ പരാതി നല്‍കാനെത്തിയ തങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്നും ഏറെ വൈകിയും പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കാന്‍ മടിച്ചുവെന്നും ആദ്യം പരാതിയുമായി എത്തിയ ഡോ. ശ്വേതയും ഭര്‍ത്താവ് റിന്റോ ഐസകും വിശദീകരിച്ചിരുന്നു.
ഉച്ചയോടെ എത്തിയ ഇവരുടെ പരാതി തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വൈകുന്നേരമായിട്ടും രേഖപ്പെടുത്തിയിരുന്നില്ല. പിറ്റേദിവസം ഞായറാഴ്ചയാണെങ്കിലും അന്ന് എഫ്‌.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തുകൊള്ളാമെന്ന അലംഭാവവും പൊലിസ് സ്വീകരിച്ചതായി ആരോപണമുണ്ട്. പിന്നീട്, ഏറെ സമ്മര്‍ദത്തിനുശേഷമാണത്രെ അന്ന് വൈകുന്നേരം തന്നെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ തയാറായത്.
പരാതിയുടെ കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ കാണിച്ച ജാഗ്രത പോലും പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നാണ് ആരോപണം. പരാതി ലഭിച്ചയുടന്‍ പഞ്ചായത്ത് പ്രസിഡന്റ് അന്വേഷണം നടത്തുകയും യോഗ കേന്ദ്രം നടത്തിപ്പിന് ആവശ്യമായ അനുമതികള്‍ നേടിയിട്ടില്ല എന്ന് കണ്ടതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. അതേസമയം, ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെതന്നെ പൊലിസിന് വിവരം ലഭിച്ചിരുന്നുവെന്നും സൂചനയുണ്ട്. സ്ഥാപനത്തിന് അകത്തെ ചില പ്രശ്‌നങ്ങള്‍ സംബന്ധിച്ചും പരാതി ലഭിച്ചിരുന്നു. ഈ പരാതിയിലുള്ളവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടപ്പോഴും ഇവിടുത്തെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ അന്വേഷണമൊന്നുമുണ്ടായില്ല.
ഏറ്റവുമൊടുവില്‍, ഡോ. ശ്വേതയുടെ പരാതി ലഭിച്ചപ്പോഴും സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതല്ലാതെ മതം മാറ്റല്‍ കേന്ദ്രത്തിന്റെ സാമ്പത്തിക സ്രോതസുകളിലേക്ക് അന്വേഷണം പോയിട്ടില്ല. പൊലിസ് റിപ്പോര്‍ട്ട് അനുസരിച്ചുതന്നെ ഇവിടെ 15 ജീവനക്കാരുണ്ട്. യോഗ പരിശീലിപ്പിച്ചിരുന്നത് സൗജന്യമായിരുന്നു എന്നും വിശദീകരിക്കുന്നുണ്ട്. എന്നിരിക്കെ ജീവനക്കാരുടെ ശമ്പളവും സ്ഥാപനത്തിന്റെ നടത്തിപ്പ് ചെലവുമടക്കമുള്ളവക്കുള്ള വരുമാനം സംബന്ധിച്ചും അന്വേഷണം നടന്നില്ല.
വരുമാന ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തിയാല്‍, ചില സംഘ്പരിവാര്‍ സംഘടനകള്‍ക്ക് സ്ഥാപനവുമായുള്ള ബന്ധം വ്യക്തമാകുമെന്നാണ് സൂചന. പൊലിസ് പരിശോധന വൈകിയതിനാല്‍ സാമ്പത്തിക ഉറവിടം സംബന്ധിച്ചുള്ള രേഖകളടക്കമുള്ളവ ഇവിടെ നിന്ന് കടത്താന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  9 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  10 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  10 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  11 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  12 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  12 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  12 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  13 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  14 hours ago