HOME
DETAILS
MAL
തരുണ്‍ തേജ്പാലിനെതിരേ ബലാത്സംഗ കുറ്റം ചുമത്തി
backup
September 28 2017 | 22:09 PM
പനാജി: സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരേ കോടതി കുറ്റം ചുമത്തി. തനിക്കെതിരായ കോടതിയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന തേജ്പാലിന്റെ ആവശ്യം ഗോവയിലെ മപൂസ ജില്ലാ സെഷന്‍സ് കോടതി തള്ളുകയും ചെയ്തു. ഹൈക്കോടതിയുടെ അനുമതിയോടെ വിചാരണ തുടങ്ങുന്നതിനുള്ള തീയതി നവംബര്‍ 21ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.
മാനഭംഗം ഉള്‍പ്പെടെയുള്ള അഞ്ചുവകുപ്പുകള്ക്ക് പുറമെ അന്യായമായി തടങ്കലില്‍ വയ്ച്ചതുള്പ്പെടെ പത്ത് വകുപ്പുകള്‍ തേജ്പാലിനെതിരേ ചുമത്തിയിട്ടുണ്ട്. ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
2013 നവംബറില്‍ ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച പരിപാടിക്കിടയില്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."