HOME
DETAILS

കരുതിയിരിക്കുക; നഗരവും ചെറുപ്പവും ഹൃദ്രോഗത്തിന് പ്രിയങ്കരം

  
backup
September 29 2017 | 04:09 AM

v-special-29-09-2017-heart-day

കൊച്ചി: നഗരത്തിലെ താമസം ചെറുപ്പക്കാര്‍ക്ക് ഏറെ പ്രിയങ്കരമാണ്. എന്നാല്‍, ഒപ്പം ഒരുകാര്യം കൂടി ഓര്‍ത്തിരിക്കുക. ആരോഗ്യ രംഗത്തെ പഠനങ്ങള്‍ അനുസരിച്ച് നഗരവും ചെറുപ്പവുമാണ് ഹൃദ്രോഗത്തിന് പ്രിയങ്കരം. രാജ്യത്തെ മൊത്തം മരണത്തില്‍ 28 ശതമാനത്തിന്റെയും കാരണം ഹൃദ്രോഗമാണ്. പുതിയ പഠനങ്ങള്‍ അനുസരിച്ച് നഗരവാസികളില്‍ ഹൃദ്രോഗ സാധ്യത ഗ്രാമവാസികളേക്കാള്‍ മൂന്നിരട്ടി കുടുതലുമാണ്. സംസ്ഥാനത്ത് പുതുതായി ഹൃദ്രോഗ ബാധ കണ്ടെത്തുന്നവരില്‍ 25 ശതമാനത്തോളം പേര്‍ 40 വയസില്‍ താഴെയുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. 1970കളില്‍ 40 വയസില്‍ താഴെയുള്ളവരില്‍ ഹൃദ്രോഗം കണ്ടെത്തുന്നത് വളരെ അപൂര്‍വമായിരുന്ന സ്ഥാനത്തുനിന്നാണ് ഈ കുതിച്ചുകയറ്റം. പുതിയ ഹൃദ്രോഗികളില്‍ 50 ശതമാനം പേരും 50 വയസില്‍ താഴെയുള്ളവരുമാണ്.

ഹൃദ്രോഗം സംബന്ധിച്ച് ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനയായ കൊറോണറി ആര്‍ട്ടെറി ഡിസീസ് എമങ്് ഏഷ്യന്‍ ഇന്ത്യന്‍സ് (കഡായ്) നടത്തിയ പഠനം മലയാളികളെയാണ് ഏറെ ഭീതിപ്പെടുത്തുന്നത്. ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിലാണ് എന്നാണ് കണക്ക്. ഹൃദ്രോഗ സാധ്യതയുടെ കാര്യത്തില്‍ ദേശീയ ശരാശരി 10 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 14 ശതമാനമാണ്.

ആരോഗ്യ രംഗത്തെ കേരളത്തിന്റെ മുന്നേറ്റം മലയാളികളുടെ ശരാശരി പ്രതീക്ഷിത ആയുസ് വികസിത രാജ്യങ്ങളുടെ ഒപ്പം എത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ ശരാശരി ആയുസ് 78 വയസാണെങ്കില്‍ കേരളത്തില്‍ ഇത് 75 വയസാണ്. ഇന്ത്യയില്‍ ശരാശരി ആയുസ് 64 വയസാണ് എന്നിരിക്കെയാണ് ആയുസിന്റെ കാര്യത്തില്‍ മലയാളി ബഹുദൂരം മുന്നിലെത്തി നില്‍ക്കുന്നത്. എന്നാല്‍, കേരളം ഒന്നാകെ ഒരു നഗരം എന്ന നിലയിലേക്ക് വളര്‍ന്നപ്പോള്‍ ഹൃദ്രോഗവും അതനുസരിച്ച് വളര്‍ന്നതായാണ് കണക്ക്.

ഉയര്‍ന്ന രക്തസമ്മര്‍ദം, കൊഴുപ്പ്, അമിതവണ്ണം, മദ്യപാനം, പുകവലി, വ്യായാമമില്ലായ്ക, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയാണ് ചെറുപ്പക്കാരെ ഏറ്റവും വേഗത്തില്‍ ഹൃദ്രോഗികളാക്കി മാറ്റുന്നത്. ജോലിയിലെ സമ്മര്‍ദം രക്ത സമ്മര്‍ദത്തിനും ഇരുന്ന് മാത്രമുള്ള ജോലിയും ഫാസ്റ്റ് ഫുഡും അമിതവണ്ണത്തിനും കാരണമാകുന്നു. സംസ്ഥാനത്ത് ഹൃദ്രോഗം മൂലം മരിക്കുന്നവരില്‍ പുരുഷന്മാരില്‍ 60 ശതമാനവും സ്ത്രീകളില്‍ 40 ശതമാനവും 65 വയസ് എത്തുന്നതിന് മുമ്പാണ്. അമേരിക്കയില്‍ ഇത് 18 ശതമാനം മാത്രമാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഹൃദ്രോഗ ബാധിതരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചതായാണ് കണക്ക്. ഇതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളവുമാണ്. മലയാളികളുടെ കൊളസ്‌ട്രോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിക്കുന്നതായും കണ്ടെത്തിയിരുന്നു. 30 വയസ് എത്തുന്നതിന് മുമ്പുതന്നെ കൊളസട്രോള്‍ രോഗികളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് കൂടാതെ, 14 വയസ് എത്തുന്നതിന് മുമ്പേ അമിത വണ്ണത്തിന് അടിപ്പെടുന്ന കുട്ടികളുടെ എണ്ണവൂം വര്‍ധിക്കുകയാണ്. ജങ്ക്് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവക്ക് പുറമേ മാംസ ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നതും കേരളീയരുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നുണ്ട്. കേരളത്തില്‍ 1990കള്‍ക്കുശേഷം ചെറുപ്പക്കാരില്‍ ഹൃദ്രോഗ ബാധ 40 ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ജീവിത ശൈലിയിലെ മാറ്റവും വ്യായാമമില്ലായ്മയും കാരണമായി ആഗോളതലത്തിലും ഹൃദ്രോഗം പിടിമുറുക്കുകയാണ്. ആഗോളതലത്തില്‍ വര്‍ഷംതോറും 175ലക്ഷം പേരാണ് ഹൃദ്രോഗം കാരണം മരണമടയുന്നത്. ഇപ്പോഴത്തെ സ്ഥിതിയിലാണ് കാര്യങ്ങള്‍ മുന്നേറുന്നതെങ്കില്‍ 2030 ആകുേമ്പാഴേക്ക് ഇത് 230 ലക്ഷമാകുമെന്നാണ് ആശങ്ക.

കുഴഞ്ഞുവീണ് മരണം ഒഴിവാക്കാന്‍ സി.പി.ആര്‍ ശുശ്രൂഷ

ഒന്നോ രണ്ടോ നിമിഷം ഹൃദയം പണിമുടക്കുമ്പോള്‍ ആവശ്യത്തിന് ഓക്‌സിജന്‍ തലച്ചോറിലെത്താതെ ആള്‍ കുഴഞ്ഞുവീഴുമ്പോള്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയും തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആശുപത്രിയിലെത്തുന്നതിനുമുമ്പെ മരണം സംഭവിക്കുന്നത് ഇന്ന് കൂടി വരികയാണ്. ഇത്തരക്കാര്‍ക്ക് സി.പി.ആര്‍ ശുശ്രൂഷ നല്‍കിയാല്‍് ഒരു പരിധിവരെ രക്ഷിക്കാന്‍ കഴിയും. 75% ഹൃദയസ്തംഭനങ്ങളും ആശുപത്രിയില്‍വച്ചല്ല സംഭവിക്കുന്നത് എന്നതിനാല്‍ സി.പി.ആര്‍ ശുശ്രൂഷയ്ക്ക് പ്രാധാന്യമേറെയാണ്.

കുഴഞ്ഞുവീഴുന്നാള്‍ക്ക് ഹൃദയസ്പന്ദനം ഇല്ലെങ്കിലാണ് സി.പി.ആര്‍ നല്‍കി തുടങ്ങുന്നത്. രോഗിയുടെ ഏതെങ്കലും വശത്തായി നെഞ്ചിനുസമാന്തരമായി മുട്ടുകുത്തിയിരുന്നാണ് സി.പി.ആര്‍ നല്‍കേണ്ടത്. രോഗിയുടെ ഇരുകൈകളും ബലമായി നിവര്‍ത്തിപിടിച്ച് നെഞ്ചിന് മധ്യഭാഗത്ത് ഹൃദയത്തിനുമുകളില്‍ 5 സെ.മീ.ആഴത്തിലായി ശക്തമായി അമര്‍ത്തണം. ഒരു മിനിറ്റില്‍ 100 എന്ന തോതില്‍ ആദ്യത്തെ 18 സെക്കന്‍ഡില്‍ 30 തവണ കമ്പ്രഷന്‍സ് നടത്തണം. രണ്ട് സെക്കന്‍ഡ് നേരം വിശ്രമം നല്‍കി രോഗി ശ്വാസം എടുക്കുന്നില്ലെങ്കില്‍ വായോട് വായ് രീതിയില്‍ കൃത്രിമശ്വാസം നല്‍കണം. മൂക്കടച്ച് പിടിച്ച് വായിലൂടെ ഏകദേശം മൂന്ന് സെക്കന്‍ഡിനുള്ളില്‍ 2 പ്രാവശ്യം ശ്വാസം നല്‍കേണ്ടതാണ്. രോഗിയില്‍ പ്രതികരണം ഉണ്ടാകുന്നതുവരെയോ ആശുപത്രിയില്‍ എത്തുന്നതുവരെയോ സി.പി.ആര്‍ ആവര്‍ത്തിച്ചാല്‍ ഒരു പരിധിവരെ കുഴഞ്ഞുവീണുള്ള മരണത്തെ ചെറുക്കാന്‍ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്

Kuwait
  •  16 days ago
No Image

ക്രിക്കറ്റിൽ കോഹ്‌ലി ഇനി എത്ര സെഞ്ച്വറികൾ കൂടി നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  16 days ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹം: ബെൻസിമ

Football
  •  16 days ago
No Image

'ഞാന്‍ മരിച്ചാല്‍ അവള്‍ തനിച്ചാകും'; ഫര്‍സാനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, നെറ്റിയില്‍ ചുറ്റികകൊണ്ട് അടിച്ച പാടുകള്‍

Kerala
  •  16 days ago
No Image

26, 27 തിയതികളിൽ സര്‍വിസ് സമയം വര്‍ധിപ്പിച്ച് കൊച്ചി മെട്രോ

Kerala
  •  16 days ago
No Image

മത്സരശേഷം മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ചു; റഫറിക്ക് കിട്ടിയത് എട്ടിന്റെ പണി

Football
  •  16 days ago
No Image

കുവൈത്ത് ദേശീയ ദിനം ഇന്ന്; രാജ്യമൊട്ടാകെ ആഘോഷ തിമിർപ്പിൽ

Kuwait
  •  16 days ago
No Image

പാതിവില തട്ടിപ്പ്: ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കും

Kerala
  •  16 days ago
No Image

ജയില്‍മോചിതരായ ഫലസ്തീനികളെ ഈ റമദാനില്‍ മസ്ജിദുല്‍ അഖ്‌സയുടെ സമീപത്തേക്ക് പോലും അടുപ്പിക്കില്ലെന്ന് ഇസ്‌റാഈല്‍

International
  •  16 days ago
No Image

ക്യുഎസ് വേൾഡ് റാങ്കിങ്ങ്സ്; മികവ് രേഖപ്പെടുത്തി യുഎഇ സർവകലാശാലകൾ

uae
  •  16 days ago