HOME
DETAILS

റമദാൻ അടുത്തെത്തി; യുഎഇയിൽ ഒരുക്കങ്ങൾ തകൃതിയിൽ

  
February 25, 2025 | 5:36 AM

UAE Prepares for Ramadan with Extensive Arrangements

അബൂദബി: റമദാൻ അടുത്തെത്തിയതോടെ യുഎഇയിൽ ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്. വൻകിട ഹൈപ്പർമാർക്കറ്റ് ശൃംഖലകൾ 75 ശതമാനം വരെയുള്ള ഡിസ്കൗണ്ട് സെയ്ലുകൾ പ്രഖ്യാപിച്ച് രംഗത്തുണ്ട്. മസ്‌ജിദുകളിലെ സൗകര്യങ്ങൾ വർധിപ്പിച്ചും ഇഫ്താർ ടെന്റുകൾ ഒരുക്കിയും വിശ്വാസികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. യുഎഇ മതകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് 
റമദാൻ തയാറെടുപ്പുകൾ. യുഎഇയിൽ മാർച്ച് ഒന്നിനായിരിക്കും വ്രതാരംഭം എന്നാണ് സൂചന.

ആരാധനാലയങ്ങളിലെ അറ്റകുറ്റപ്പണികൾ ചെയ്തും വൃത്തിയാക്കിയും കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിധമാണ് തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുള്ളത്. റമദാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്ന പള്ളികളിലെല്ലാം തന്നെ നമസ്‌കാരത്തിനും മറ്റുമായി അധിക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആരാധനാലയങ്ങളിൽ കൂടുതൽ ഖുർആൻ പ്രതികളും എത്തിച്ചിട്ടുണ്ട്.

റമദാന് മുന്നോടിയായി വിശ്വാസികളെ സജ്ജരാക്കുന്നതിനായി മതകാര്യവകുപ്പിൻ്റെ പ്രത്യേക നിർദേശ പ്രകാരം മസ്‌ജിദുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകളും നടത്തിവരുന്നു. അസർ, ഇശാ പ്രാർഥനയ്ക്കു ശേഷമാണ് ഇമാമുമാരുടെ നേതൃത്വത്തിൽ മതവിജ്‌ഞാന ക്ലാസുകൾ നടത്തിവരുന്നത്. നോമ്പിന്റെ നിയമവശങ്ങൾ, വ്രതാനുഷ്‌ഠാനത്തിൻ്റെ സവിശേഷത, സ്വഭാവ ശുദ്ധീകരണം, സൗഹാർദം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത, ഖുർആൻ പാരായണത്തിൻ്റെ മഹത്വം, സകാത്ത് എന്നി വിഷയങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചത്.

ഇഫ്താർ കാംപെയ്നുകൾ

റമദാനിൽ റെഡ് ക്രസന്റുമായി സഹകരിച്ച് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടാതെ ഇഫ്‌താർ കാംപെയ്നിനുള്ള ഒരുക്കങ്ങളും സജീവമാക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാരായ വിദേശികൾക്ക് നോമ്പുതുറയ്ക്കുള്ള അവസരമൊരുക്കി ആരാധനാലയങ്ങളോട് ചേർന്നും പൊതു സ്‌ഥലങ്ങളിലും ഇഫ്താർ ടെന്റുകൾ ഒരുക്കിവരുന്നുണ്ട്. 

ഡിസ്കൗണ്ട് സെയ്ലുകൾ

25 മുതൽ 75 ശതമാനം വരെ ഡിസ്കൗണ്ട് സെയിലുമായി യുഎഇയിലെ വ്യാപാര സ്ഥാപനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റുകൾ റമദാനിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്ന നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള 5500 ഇനങ്ങൾക്ക് 65 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വിലസ്‌ഥിരത ഉറപ്പാക്കുന്നതിനായി മുന്നൂറിലേറെ ഉൽപന്നങ്ങൾക്ക് പ്രൈസ് ലോക്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, റമദാനിൽ യൂണിയൻ കോഓപറേറ്റീവ് സൊസൈറ്റികളും രാജ്യത്തെ മറ്റു സൂപ്പർ, ഹൈപ്പർമാർക്കറ്റ് ശൃംഖലകളും വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാത്രമല്ല, അവശ്യസാധനങ്ങളടങ്ങിയ റമദാൻ കിറ്റുകളും വിപണിയിൽ ലഭ്യമാണ്.

വിലവർധന ഇല്ല

റമദാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സാമ്പത്തിക മന്ത്രാലയം അറിയിച്ചിരുന്നു. വിപണിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, വിലനിലവാരം ഉറപ്പുവരുത്താൻ മിന്നൽ പരിശോധനകളും നടത്തും. കുറ്റക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

With Ramadan approaching, the UAE is gearing up with elaborate arrangements to ensure a smooth and peaceful observance of the holy month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  13 days ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  13 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  13 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  13 days ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  13 days ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  13 days ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  13 days ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  13 days ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  13 days ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  13 days ago