HOME
DETAILS

ക്യുഎസ് വേൾഡ് റാങ്കിങ്ങ്സ്; മികവ് രേഖപ്പെടുത്തി യുഎഇ സർവകലാശാലകൾ

  
February 25 2025 | 06:02 AM

UAE Universities Shine in QS World Rankings

അബൂദബി: ആഗോള റാങ്കിങ്ങിൽ മികവ് രേപ്പെടുത്തി യുഎഇ സർവകലാശാലകൾ. അധ്യാപന മികവ്, രാജ്യാന്തര വിദ്യാഭ്യാസ സഹകരണം, ഗവേഷണം, നിക്ഷേപം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിലാണ് യുഎഇ സർവകലാശാലകൾ മികവു കാട്ടിയത്.

മാനവശേഷി വികസനം, വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്തുക, തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന പാഠ്യപദ്ധതി തയ്യാറാക്കുക തുടങ്ങിയവയും യുഎഇ സർവകലാശാലകളെ ഈ നേട്ടത്തിലെത്താൻ സഹായിച്ചു. ഏറ്റവും പുതിയ ക്യുഎസ് (ക്വാക്വറെല്ലി സൈമണ്ട്സ്) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025 പ്രകാരം യുഎഇയെ കൂടാതെ സഊദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലെ സർവകലാശാലകളും മികവ് രേഖപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാർഥികളുടെ തിരഞ്ഞെടുപ്പിനെ യൂണിവേഴ്‌സിറ്റി റാങ്കിങ് ശക്‌തമായി സ്വാധീനിക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നയരൂപീകര വിദഗ്‌ധരെയും സർക്കാർ ഉദ്യോഗസ്ഥരെയും ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പോലുള്ള സൂചികകൾ ഏറെ സഹായിക്കുന്നു. വിഭവ വിഹിതം, കോഴ്‌സുകൾ, വിദ്യാഭ്യാസ നയങ്ങൾ, ധനസഹായം തുടങ്ങിയവയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനും റാങ്കിങ് സഹായിക്കുന്നു.

ഖലീഫ യൂണിവേഴ്‌സിറ്റി, യുഎഇ യൂണിവേഴ്സിറ്റി, അബൂദബി യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി, ഷാർജ യൂണിവേഴ്‌സിറ്റി, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ തുടങ്ങിയവയാണ് രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികൾ.

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിം​ഗ് 2025 മികച്ച 10 സ്ഥാപനങ്ങൾ (അറബ് മേഖല) 

1) കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം & മിനറൽസ്, സഊദി അറേബ്യ 
2) ഖത്തർ യൂണിവേഴ്സിറ്റി, ഖത്തർ 
3) കിംഗ് സൗദ് യൂണിവേഴ്സിറ്റി, സഊദി അറേബ്യ  
4) ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്  
5) യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് 
6) അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ട് (AUB), ലെബനൻ 
7) കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി (KAU), സഊദി അറേബ്യ 
8) സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി, ഒമാൻ  
9) ജോർദാൻ സർവകലാശാല, ജോർദാൻ 
10) അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് 

UAE universities have made a mark in the QS World Rankings, showcasing their excellence in higher education. Check out the latest rankings to see which UAE universities made the cut. For more info, try searching online for the latest QS World Rankings.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി  

Cricket
  •  3 days ago
No Image

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

bahrain
  •  3 days ago
No Image

പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം

National
  •  3 days ago
No Image

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

latest
  •  3 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala
  •  3 days ago
No Image

രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ

Cricket
  •  3 days ago
No Image

പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് 

International
  •  3 days ago
No Image

രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു

International
  •  3 days ago
No Image

500 പ്രവാസികള്‍ ഉള്‍പ്പെടെ 1000 തൊഴിലാളികളെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

oman
  •  3 days ago