
ചരിത്രം തിരുത്തി മുന്നേറി വീണ്ടും സ്വര്ണവില; കേരളത്തില് ഇന്ന് പുതു റെക്കോര്ഡ്

കൊച്ചി: രാജ്യാന്തര വിപണിക്കൊപ്പം കേരളത്തിലും ചരിത്രം തിരുത്തി മുന്നേറി സ്വര്ണവില. കേരളത്തിലാകട്ടെ സ്വര്ണവില സര്വകാല റെക്കോര്ഡ് നിരക്കിലെത്തി നില്ക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി വില കൂടി വരുന്നതാണ് കാണുന്നത്.
സ്വര്ണം പവന് ഈ മാസം മാത്രം 2960 രൂപയാണ് വര്ധിച്ചത്. 61640 രൂപയായിരുന്നു ഫെബ്രുവരിയിലെ കുറഞ്ഞ പവന് നിരക്ക്. ഇന്നത്തെ വര്ധനക്ക് പിന്നാലെ പവന് ഏറ്റവും കൂടി നിരക്ക് 64600 രൂപയില് എത്തി നില്ക്കുകയാണ്. വിലയില് ഇനിയും മാറ്റം വരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര് കണക്കു കൂട്ടുന്നത്. അമേരിക്ക ഉള്പ്പെടെയുള്ള പ്രധാന രാജ്യങ്ങള് സ്വര്ണം വാങ്ങി സൂക്ഷിക്കുന്നത് വില വര്ധനക്ക് ആക്കം കൂട്ടിയേക്കാമെന്നും വിദഗ്ധര് വിലയിരുത്തുന്നു.
64600 രൂപയാണ് കേരളത്തില് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില. 160 രൂപയാണ് പവന് വര്ധിച്ചിരിക്കുന്നത്. 20 രൂപ കൂടി ഗ്രാമിന്റെ വില 8075 രൂപയിലെത്തി.
അതേസമയം, 22 കാരറ്റ് സ്വര്ണം വില കൂടി വരുന്നത് കൂടുതല് പേരെ 18 കാരറ്റിലേക്ക് ആകര്ഷിക്കുന്നുണ്ടെന്ന് സ്വര്ണ വ്യാപാരികള് പറയുന്നു. 75 ശതമാനം സ്വര്ണവും 25 ശതമാനം മറ്റു ലോഹങ്ങളും ഉള്പ്പെടുന്ന സ്വര്ണമാണ് 18 കാരറ്റ്. കൂടുതല് ഉപഭോക്താക്കള് 18 കാരറ്റ് സ്വര്ണം ചോദിച്ചുവരുന്നുവെന്നാണ് ജ്വല്ലറികളില് നിന്നുള്ള റിപ്പോര്ട്ട്. 18 കാരറ്റിലുള്ള ഒരു ഗ്രാം സ്വര്ണത്തിന് ഇന്ന് 6,607 യും പവന് 52,856 രൂപയുമാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 16ഉം പവന് 128ഉം രൂപയുടെ വര്ധനവാണുണ്ടായത്.24 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 8,809 രൂപയും പവന് 70,472 രൂപയുമാണ് ഇന്നത്തെ വില.
ഒരു പവന് സ്വര്ണത്തിന് കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം കണക്കാക്കുകയാണെങ്കില് 3230 രൂപ വരും. സ്വര്ണ വിലയും പണിക്കൂലിയും ചേര്ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്കേണ്ടി വരും ആഭരണങ്ങള് വാങ്ങുമ്പോള്. അതായത് സ്വര്ണത്തിന്റെയും പണിക്കൂലിയുടെയും ചേര്ത്തുള്ള 67830 എന്ന സംഖ്യയ്ക്കൊപ്പം 2034 രൂപ കൂടി കൂട്ടേണ്ടി വരും. അപ്പോള് വില 69865 രൂപ വരും. അതനുസരിച്ച് ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്നവര്ക്ക് ചുരുങ്ങിയത് 70000 രൂപയെങ്കിലും ചെലവ് വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം, ആഗോള വിപണിയില് സ്വര്ണത്തിന് കാര്യമായ മുന്നേറ്റം ഇന്നലെയുണ്ടായിട്ടില്ല.എന്നാല് വിറ്റഴിക്കല് നടക്കുന്നുണ്ട്. എന്നിരിക്കേ കേരളത്തില് നേരിയ തോതിലാണെങ്കിലും വില കൂടുന്നതിനുള്ള ഒരു കാരണം, ഡോളര് സൂചികയിലെ മുന്നേറ്റവും ഇന്ത്യന് രൂപയുടെ തകര്ച്ചയുമാണെന്നും നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നു. ഡോളര് സൂചിക 106 എന്ന നിരക്കിലും ഇന്ത്യന് രൂപ 86.88 എന്ന നിരക്കിലുമാണുള്ളത്.
ആഗോള വിപണിയിലെ വിലയോടൊപ്പം മുംബൈ വിപണിയിലെ വിലയും ഡോളര്രൂപ മൂല്യ വ്യത്യാസവും എന്നിവ പരിശോധിച്ചാണ് കേരളത്തില് ഓരോ ദിവസവും സ്വര്ണവില നിശ്ചയിക്കുന്നത്. ഇന്ത്യന് രൂപ കരുത്ത് വര്ധിപ്പിച്ചാല് സ്വര്ണവില കുറഞ്ഞേക്കും എന്ന് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. അതല്ലെങ്കില് ഡോളര് കരുത്ത് വന്തോതില് ഉയര്ത്തണം. ഈ രണ്ട് സാധ്യതകളും പൊടുന്നനെ സംഭവിച്ചേക്കില്ലെന്നും നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില് വിലയില് ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും വന് ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നു തന്നെയാണ് വിലയിരുത്തല്.
Gold prices in Kerala have hit an all-time high, with the price per gram increasing by ₹2960 this month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ നഗരം ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് പോഡ്കാസ്റ്റർ; കിടിലൻ മറുപടിയുമായി ദുബൈ ഉദ്യോഗസ്ഥൻ
uae
• 14 hours ago
പൊലിസ് മര്ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള് പര്വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
Kerala
• 14 hours ago
പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരനാണെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Kerala
• 15 hours ago
കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 15 hours ago
സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം
Saudi-arabia
• 15 hours ago
ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം?, ഇന്ത്യയിൽ നിന്നോ ദുബൈയിൽ നിന്നോ?
uae
• 15 hours ago
അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്
International
• 15 hours ago
അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ
International
• 16 hours ago
ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം
National
• 16 hours ago
മില്മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്
Kerala
• 17 hours ago
വില കുത്തനെ ഉയര്ന്നിട്ടും യുഎഇയില് സ്വര്ണ വില്പ്പന തകൃതി; കാരണം ഇത്
uae
• 17 hours ago
ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം
National
• 17 hours ago
മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്
Kerala
• 17 hours ago
ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 17 hours ago
സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി
National
• 19 hours ago
'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില് ഏഴു വയസ്സുകാരനായ മുസ്ലിം വിദ്യാര്ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്ദ്ദനം; ശരീരത്തില് ഒന്നിലേറെ മുറിവുകള്
National
• 19 hours ago
കൊല്ലം നിലമേലിന് സമീപം സ്കൂള് ബസ് മറിഞ്ഞ് അപകടം; ഡ്രൈവര് അടക്കം 24 പേര്ക്ക് പരുക്ക്
Kerala
• 19 hours ago
സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി
latest
• 19 hours ago
ലൈംഗികാതിക്രമ കേസ്; മുന്മന്ത്രി നീലലോഹിതദാസന് നാടാരെ ഹൈക്കോടതി വെറുതേവിട്ടു
Kerala
• 18 hours ago
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
Kerala
• 18 hours ago
കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?
Kerala
• 18 hours ago