HOME
DETAILS

കുവൈത്ത് ദേശീയ ദിനം ഇന്ന്; രാജ്യമൊട്ടാകെ ആഘോഷ തിമിർപ്പിൽ

  
February 25, 2025 | 7:07 AM

Kuwait Celebrates National Day with Grand Festivities

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ന് ദേശീയ ദിനം ആഘോഷിക്കുകയാണ്. ബ്രിട്ടിഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിൻ്റെ 64ാം വാർഷികമാണ് ഫെബ്രുവരി 25ന് കുവൈത്ത് ദേശീയ ദിനമായി കൊണ്ടാടുന്നത്. നാളെ ഫെബ്രുവരി 26 രാജ്യം വിമോചന ദിനം ആഘോഷിക്കും.  സദ്ദാം ഹുസൈന്റെ ഇറാഖ് പട്ടാളത്തിന്റെ പിടിയിൽ നിന്ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടത് ഫെബ്രുവരി 26 നാണ്. അതിൻ്റെ സ്‌മരണയിലാണ് ഫെബ്രുവരി 26ന് രാജ്യം വിമോചന ദിനം കൊണ്ടാടുന്നത്. 1991ലായിരുന്നു കുവൈത്ത് വിമോചനം നേടിയത്. രാജ്യമൊട്ടാകെ ആഘോഷ തിമിർപ്പിലാണ്.

അമീർ ഷെയഖ് മിഷാൽ അൽ അഹമദ് അൽ ജാബെർ അൽ സബാഹ് ഈ മാസമാദ്യം ബയാൻ പാലസിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട്, വിവിധ ഗവർണറേറ്റ് ആസ്ഥാനങ്ങളിൽ അതാത് ഗവർണർമാർ പതാക ഉയർത്തി. ദേശീയ-വിമോചന ദിനങ്ങളുടെ ഭാ​ഗമായി ഇന്നലെ ബയാൻ പാലസിൽ പരമ്പരാഗത രീതിയിലുള്ള വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കിയിരുന്നു. 

kuwait liberation day 2025.jpg

അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. അമീറിന് ആയുരാരോഗ്യവും, രാജ്യത്തെ ജനങ്ങൾക്ക് പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും കിരീടാവകാശി ആശംസിച്ചു.

രാജ്യത്തിന്റെ രക്ത‌സാക്ഷികളുടെ സ്‌മരണ പുതുക്കുകയും കുവൈത്തിന്റെ സുരക്ഷ, സ്‌ഥിരത, സമൃദ്ധി എന്നിവക്കൊപ്പം കിരീടാവകാശിക്ക് ക്ഷേമം ആശംസിക്കുന്നതായും അമീർ മറുപടി സന്ദേശത്തിൽ അറിയിച്ചു.

ദേശീയ ദിനത്തിന്റെ ഭാ​ഗമായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അറബ് നേതാക്കളുടെയും സൗഹൃദ രാജ്യങ്ങളുടെയും അഭിനന്ദന സന്ദേശങ്ങളും അമീറിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഫർവാനിയ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ജാബിർ സ്‌റ്റേഡിയത്തിന് സമീപം നടത്തിയ ആഘോഷ പരിപാടികൾക്ക് ഗവർണർ ഷെയ്ഖ് അത്ബി നാസർ അൽ അത്ബി അൽ സബാഹ് നേതൃത്വം നൽകി.

Kuwait marks its National Day today, with the entire nation immersed in festive spirit. The country celebrates its independence and rich heritage with grand festivities and traditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  5 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  6 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  6 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  6 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  6 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  6 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  6 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  7 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  7 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  7 hours ago