HOME
DETAILS

ക്രിക്കറ്റിൽ കോഹ്‌ലി ഇനി എത്ര സെഞ്ച്വറികൾ കൂടി നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം

  
February 25, 2025 | 8:27 AM

navjoyth sing sidhu talks about virat kohli performance

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി തിളങ്ങിയിരുന്നു. ഏകദിനത്തിലെ തന്റെ 51ാം സെഞ്ച്വറിയാണ് കോഹ്‌ലി പാകിസ്താനെതിരെ നേടിയത്. ഇപ്പോൾ കോഹ്‌ലിയുടെ ഈ തകർപ്പൻ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജ്യോത് സിങ് സിദ്ധു. വിരാട് ഇനി രണ്ടോ മൂന്നോ വര്ഷം കൂടി കളിക്കുമെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്. സ്റ്റാർ സ്പോർട്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'ക്രിക്കറ്റിനോട് മികച്ച അഭിനിവേശവുമുള്ള ഒരു മനുഷ്യനാണ് വിരാട് കോഹ്‌ലി. ഇപ്പോൾ നേടിയ ഈ സെഞ്ച്വറിക്ക് ശേഷം അദ്ദേഹം അടുത്ത രണ്ടോ മൂന്നോ വർഷം വരെ ഇനിയും ക്രിക്കറ്റ് കളിക്കും. ഇനിയും കോഹ്‌ലി പത്തോ പതിനഞ്ചോ സെഞ്ച്വറികൾ നേടുമെന്ന് എനിക്ക് വളരെ ബോധ്യത്തോടെ പറയാൻ സാധിക്കും,' മുൻ ഇന്ത്യൻ താരം പറഞ്ഞു. 

പാകിസ്താനെതിരെയുള്ള മത്സരത്തിൽ 111 പന്തിൽ പുറത്താവാതെ 100 റൺസാണ് കോഹ്‌ലി നേടിയത്. ഏഴ് ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഏകദിനത്തിലെ കോഹ്‌ലിയുടെ 51ാം സെഞ്ച്വറിയാണിത്. മത്സരത്തിൽ ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് പൂർത്തിയാക്കാനും കോഹ്‌ലിക്ക് സാധിച്ചിരുന്നു. മാത്രമല്ല ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് പൂർത്തിയാക്കുന്ന താരമായും കോഹ്‌ലി മാറി. 287 ഇന്നിംഗ്സുകളിൽ നിന്നുമാണ് 14,000 ഈ നേട്ടം സ്വന്തമാക്കിയത്. 

മത്സരത്തിൽ പാകിസ്താനെ ആറ് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 241 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റുകൾ ബാക്കിനിൽക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. മാർച്ച് രണ്ടിന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago