HOME
DETAILS

റൊണാൾഡോയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹം: ബെൻസിമ

  
Sudev
February 25 2025 | 07:02 AM

Karim Benzema talks the best footballer in the world

പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 40ാം വയസ്സിലും പ്രായം പോലും തളർത്താത്ത പോരാട്ടവീര്യമാണ് ഫുട്ബോളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിക്കൊണ്ട് റൊണാൾഡോ 924 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഫുട്ബോളിലെ ഏറ്റവും മികച്ച താരം താനാണെന്ന് അടുത്തിടെ റൊണാൾഡോ പറഞ്ഞിരുന്നു. യണൽ മെസി, ഡീഗോ മറഡോണ, പെലെ എന്നിവരെക്കാൾ ഫുട്ബോളിൽ പൂർണ്ണനായ താരം താനാണെന്നാണ് റൊണാൾഡോ പറഞ്ഞത്. എഡു അഗ്യൂറുമായുള്ള അഭിമുഖത്തിലാണ് അൽ നസർ നായകൻ ഇക്കാര്യം പറഞ്ഞത്.

ഇപ്പോൾ റൊണാൾഡോയുടെ ഈ അഭിപ്രായത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫ്രഞ്ച് സൂപ്പർതാരം കരിം ബെൻസിമ. എല്ലാവര്ക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടെന്നും ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നാസാരിയോയെയാണ് ബെൻസിമ തെരഞ്ഞെടുത്തത്. ടിഎൻടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ബെൻസിമ ഇക്കാര്യം പറഞ്ഞത്. 

'എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ളത് പറയാം. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് ഒരാൾ ചിന്തിക്കുന്നുണ്ടെങ്കിൽ അയാൾ അങ്ങനെ തന്നെയായിയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ബ്രസീലിൽ നിന്നുള്ള റൊണാൾഡോയാണ് മികച്ച താരം. താരങ്ങൾ തമ്മിലുള്ള താരതമ്യങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഫുട്ബോളിൽ ഓരോ താരങ്ങൾക്കും അവരുടേതായ കഥകളുണ്ട്,' കരിം ബെൻസിമ പറഞ്ഞു. 

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് റൊണാൾഡോ നസാരിയോ. 1993 മുതൽ 2011 വരെയുള്ള കാലഘട്ടങ്ങളിൽ ഐതിഹാസികമായ ഫുട്ബോൾ കരിയറാണ് നസാരിയോ സൃഷ്ടിച്ചെടുത്തത്. ബ്രസീലിനൊപ്പം രണ്ട് വീതം ലോകകപ്പും കോപ്പ അമേരിക്ക കിരീടങ്ങളാണ് റൊണാൾഡോ നേടിയത്. ബ്രസീലിനായി 99 മത്സരങ്ങളിൽ നിന്നും 62 ഗോളുകളാണ് റൊണാൾഡോ നസാരിയോ നേടിയത്. 

ക്ലബ് തലത്തിൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, ഇന്റർ മിലാൻ എന്നീ ടീമുകൾ വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. രണ്ട് വീതം ലാ ലിഗ കിരീടങ്ങൾ, രണ്ട് സൂപ്പർ കോപ്പ ഡി എസ്‌പാന ട്രോഫികൾ ഓരോ വീതം യുവേഫ കപ്പ്, കോപ്പ ഡെൽ റേ കിരീടം, രണ്ട് സൂപ്പർ കോപ്പ ഡി എസ്‌പാന ട്രോഫികൾ എന്നീ കിരീടങ്ങളാണ് താരം ക്ലബ് തലത്തിൽ നേടിയെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  14 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  14 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  14 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  14 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  14 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  15 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  15 hours ago
No Image

വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി

Kerala
  •  15 hours ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും

uae
  •  15 hours ago
No Image

മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്

Kerala
  •  15 hours ago