കെട്ടിടത്തില്‍ നിന്നും വീണു രണ്ടു മലയാളികള്‍ ഗുരുതര പരുക്കേറ്റു സഹായം തേടുന്നു
റിയാദ്: സഊദിയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു പരുക്കേറ്റ രണ്ടു മലയാളികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ സഹായത്തിനായി കേഴുന്നു. തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ പ്രശാന്ത്, അനു അമ്പിളി എന്നിവരാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. റിയാദിലെ ഒരു കമ്പനിയില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുന്ന ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ഒരാള്‍ക്ക് കഴുത്തിനും മറ്റൊരാള്‍ക്ക് നട്ടെല്ലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പാണ് അപകടം. ജോലിക്ക് ശേഷം കഴുകി ഉണങ്ങിയ ഡ്രസ്സ് എടുക്കാന്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പോയ അവസരത്തില്‍ ഇരുവരും കാല് വഴുതി താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇവരെ കമ്പനി പൂര്‍ണ്ണമായും കയ്യൊഴിഞ്ഞ സ്ഥിതിലാണ്. പരുക്കേറ്റ ഇവര്‍ക്ക് മുഴുവന്‍ കവറേജ് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രി ഡിസ്ചാര്‍ജ് ആക്കിയെങ്കിലും മലയാളിയായ നഴ്സിന്റെ അഭ്യര്‍ത്ഥന മാനിച്ചു ഇവരെ ഇവിടെ തന്നെ കിടത്തിയിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകരായ ലതീഫ് തെച്ചി, ഷാനവാസ് രാമന്‍ചിറ, ഇല്യാസ് കാസര്‍കോട് തുടങ്ങിയവര്‍ രംഗത്തുണ്ട്. എംബസ്സിയെ സമീപിച്ചു എംബസ്സി മുഖാന്തരം ഇവരുടെ സ്പോണ്സറുമായി ബന്ധപ്പെട്ടു തുടര്‍ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കായുള്ള ശ്രമമാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."