HOME
DETAILS

ഇലക്ടറല്‍ ബോണ്ട്: മുന്‍ നിരയിലുള്ളത് ഇ.ഡി 'തൊട്ട' കമ്പനികള്‍; കണക്കുകളിലും പൊരുത്തക്കേട്

  
Farzana
March 15 2024 | 04:03 AM

electoral-bond-three-out-of-top-five-companies-are-in-ed action

ന്യൂഡല്‍ഹി: 2019 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന തുക ഇലക്ടറല്‍ ബോണ്ടുകളായി സംഭാവന ചെയ്ത കമ്പനികളില്‍ മൂന്നെണ്ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും (ഇഡി) ആദായനികുതി വകുപ്പിന്റേയും അന്വേഷണം നേരിടുന്നവ. ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസ് ലിമിറ്റഡ്, മേഘ എഞ്ചിനീറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എംഇഐഎല്‍), വേദാന്ത പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍.

ഇലക്ടറല്‍ ബോണ്ട് നല്‍കിയവരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗൊ മാര്‍ട്ടിനാണ്. സാന്റിയാഗൊ മാര്‍ട്ടിന് കീഴിലാണ് ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസ് ലിമിറ്റഡ് കമ്പനി. 1368 കോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. 2019 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം നേരിടുന്ന കമ്പനിയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരധോന നിയമവുമായി ബന്ധപ്പെട്ട് 2023ല്‍ കോയമ്പത്തൂരിലും ചെന്നൈയിലുമായി ഇ ഡി തിരച്ചില്‍ നടത്തിയിരുന്നു. കേരളത്തില്‍ സിക്കിം സര്‍ക്കാരിന്റെ ലോട്ടറി വിറ്റതുമായി ബന്ധപ്പെട്ട സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണമെന്നാണ് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.


പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മേഘ എഞ്ചിനീറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എംഇഐഎല്‍) ആണ്. 966 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് 1989ല്‍ അഡ്രാ പ്രദേശില്‍ സ്ഥാപിതമായ കമ്പനി വാങ്ങിയത്. ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, റോഡ്‌കെട്ടിട നിര്‍മാണം, ടെലികോം എന്നിങ്ങനെ നിരവധി പദ്ധതികളുടെ ഭാഗമായിട്ടുണ്ട് കമ്പനി. മെഡിഗാഡ ബാരേജ് വെള്ളത്തിനടിയിലായതോടെ കാലേശ്വരം പദ്ധതി വിവാദത്തില്‍പ്പെടുകയും അഴിമതി ആരോപണം നേരിടുകയും ചെയ്തിരുന്നു. പോളവാരം ഡാം പ്രൊജക്ട്, മിഷന്‍ ഭഗീരത (കുടിവെള്ള പദ്ധതി), തൂത്തുക്കുടി തെര്‍മല്‍ പവര്‍ പ്രൊജക്ട് എന്നിങ്ങനെ നിരവധി സുപ്രധാന പദ്ധതികളുടെ ഭാഗമാണ് എംഇഐഎല്‍.

ക്വിക്ക് സപ്ലെ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 410 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ കമ്പനി വാങ്ങിയതായാണ് കണക്കുകള്‍. കമ്പനിയുടെ ഡയക്ടര്‍മാരിലൊരാള്‍ റിലയന്‍സ് ഗ്രൂപ്പിലെ ഡയറക്ടറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇലക് ടറല്‍ ബോണ്ട് വാങ്ങിയവരുടെയും സ്വീകരിച്ച പാര്‍ട്ടികളുടെയും പേരുവിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. വിവരങ്ങള്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രിംകോടതി നിര്‍ദേശം അനുസരിച്ച് എസ്.ബി.ഐ നല്‍കിയ പേരുവിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ പാര്‍ട്ടിക്കും എത്ര പണം ലഭിച്ചുവെന്ന വിവരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള തുകയുടെ ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാര്‍ച്ച് 15ന് വൈകിട്ട് അഞ്ചിന് മുമ്പായി മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. ബോണ്ടുകള്‍ വാങ്ങിയവരുടെയും സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെയും വിവരങ്ങള്‍ പ്രത്യേകമായാണ് എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍യിരുന്നത്. അതില്‍ ഭാഗികമായി മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ മാര്‍ച്ച് 6നു മുമ്പ് കമ്മിഷന് നല്‍കാനായിരുന്നു ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞമാസം 15ന് സുപ്രിംകോടതി ഉത്തരവിട്ടത്.

അതേസമയം, ഇലക്ടറല്‍ ബോണ്ട് കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  13 days ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  13 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  13 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  13 days ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  13 days ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  13 days ago
No Image

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala
  •  13 days ago
No Image

വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  13 days ago
No Image

ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു

National
  •  13 days ago
No Image

600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം

oman
  •  13 days ago