ചെറിയ സമുദായങ്ങള്‍ക്ക് സംതൃപ്തിയുണ്ടായാലേ സമൂഹം വളരൂ: ഉമ്മന്‍ചാണ്ടി
കൊച്ചി: ചെറിയ സമുദായങ്ങള്‍ക്ക് സംതൃപ്തിയുണ്ടായാല്‍ മാത്രമേ സമൂഹം വളരുകയുള്ളൂവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭാരത് ജ്യോതി അവാര്‍ഡ് നേടിയ ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന് അഖില കേരള ധീവരസഭ നല്‍കിയ സ്വീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ സമുദായങ്ങളെ പരിഗണിക്കുന്നതുപോലെതന്നെ ചെറിയ സമുദായങ്ങളെയും പരിഗണിക്കണം. ഏതൊരു വ്യക്തിയുടെയും വികസനത്തിന്റെ അളവുകോല്‍ വിദ്യാഭ്യാസമാണ്. ചെറിയ സമുദായങ്ങള്‍ക്ക് സൗജന്യം നല്‍കിയതുകൊണ്ട് ശാശ്വതപരിഹാരമാകില്ല.
ഇത്തരക്കാര്‍ക്കുവേണ്ടി മെഡിക്കല്‍ കോളജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി.
പ്രൊഫ.കെ.വി തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, പി.കെ സുധാകരന്‍, സോമനാഥന്‍, ദീപക് ജോയ്, ഭൈമി വിജയന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."