HOME
DETAILS

തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ എന്ത് സംഭവിക്കും ? അറിയാം

  
Web Desk
March 15, 2024 | 5:00 AM

what happend if nota gets more votes than candidates

നോട്ട ഒരു ചുരുക്കപ്പേരാണ്. 'നണ്‍ ഓഫ് ദ എബോ'. ഒരു വോട്ടര്‍ക്ക് നിലവില്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും വോട്ട് നല്‍കാന്‍ താല്പര്യമില്ലെങ്കില്‍ നോട്ട ഓപ്ഷന്‍ തിരഞ്ഞെടുക്കാം. 
ഫ്രാന്‍സാണ് ആദ്യമായി നോട്ട എന്ന ആശയം പരിചയപ്പെടുത്തുന്നത്. നോട്ടയെ സ്വീകരിക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ. വോട്ടിങ്ങില്‍ പങ്കെടുത്ത് കൊണ്ടുതന്നെ തന്റെ വിയോജിപ്പ് രേഖപ്പെടുത്താം. ഇത്തരത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി വിയോജന അഭിപ്രായം പ്രകടിപ്പിക്കാം എന്നതാണ് നോട്ട മുന്നോട്ടുവെക്കുന്ന സാധ്യത.
2009 ല്‍ തന്നെ ചര്‍ച്ചകള്‍ വന്നിരുന്നെങ്കിലും 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് നോട്ട എന്ന ഓപ്ഷന്‍ വോട്ടിംഗ് മെഷീനില്‍ ആദ്യമായി പരിചയപ്പെടുത്തുന്നത്. കള്ളവോട്ട് തടയുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ അന്നുണ്ടായിരുന്ന പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്ത ആള്‍ക്കാരുടെ പേരിലാണ് കൂടുതല്‍ കള്ള വോട്ടുകള്‍ വരുന്നത്. ഒരു പരിധി വിട്ട് അത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. അങ്ങനെയാണ് ഇലക്ഷന് പങ്കെടുക്കാം എന്നാല്‍ താല്‍പര്യമില്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കേണ്ടെന്ന ആശയം കൊണ്ടുവരുന്നത്. അന്നുവരെ വോട്ടിങ്ങില്‍ പങ്കെടുത്താല്‍ താല്പര്യമില്ലെങ്കില്‍ കൂടി ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കിയേ തീരൂ എന്ന അവസ്ഥയായിരുന്നു. പിന്നീട് നോട്ടക്ക് ശേഷമാണത് മാറുന്നത്. ഇത്തരത്തില്‍ ഒരു ഓപ്ഷന്‍ പരിചയപ്പെടുത്തിയ സമയത്തുതന്നെ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒട്ടേറെ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസറെ കണ്ട് താന്‍ നിഷേധവോട്ടാണ് ചെയ്യുന്നത് എന്ന് അറിയിച്ച് സ്ലിപ്പ് വാങ്ങണമായിരുന്നു. എന്നാല്‍ ഇത് വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവത്തെ നഷ്ടപ്പെടുത്തുമെന്ന വിമര്‍ശനങ്ങള്‍ വന്നു. അങ്ങനെ 2010 ല്‍ പി.യു.സി.എല്‍ എന്ന സംഘടന കോടതിയില്‍ ഒരു പെറ്റീഷന്‍ സമര്‍പ്പിച്ചതിന്റെ ഭാഗമായി നോട്ട സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം തന്നെ വോട്ടിംഗ് മെഷീനിലെ ഒരു ഓപ്ഷനായി മാറി. 

ഇനി നോട്ടയ്ക്കാണ് കൂടുതല്‍ വോട്ട് കിട്ടുന്നതെങ്കില്‍ ബൈ ഇലക്ഷനോ, പ്രസിഡന്റ് ഭരണമോ വരും എന്നൊക്കെയാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്.എന്നാല്‍ അങ്ങനെയല്ല, നോട്ടക്ക് കിട്ടുന്ന വോട്ടുകള്‍ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ത്ഥികളുടെ വിജയം പ്രഖ്യാപിക്കുന്നത്. അതായത് 100 പേരുള്ള ഒരു മണ്ഡലത്തില്‍ 50 വോട്ട് നോട്ട യ്ക്കും 30, 20 എന്നിങ്ങനെ മത്സരിച്ച രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും കിട്ടി എന്ന് കരുതുക. ഇവിടെ നോട്ട നേടിയ 50 വോട്ടിനെ മാറ്റിനിര്‍ത്തുകയും 30 വോട്ട് നേടിയ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യും. ലളിതമായി പറഞ്ഞാല്‍ നോട്ട നമ്മുടെ നിഷേധം അറിയിക്കാന്‍ ഒരു മാര്‍ഗ്ഗം മാത്രമാണ്. ജനാധിപത്യ പ്രക്രിയ നിയന്ത്രിക്കുന്നതില്‍ നോട്ടക്ക് മറ്റു പങ്കുകളൊന്നുമില്ല. എന്നിരുന്നാലും നോട്ട ആളൊരു നിസ്സാരക്കാരനല്ല. 2014 പാര്‍ലമെന്റ് ഇലക്ഷനില്‍ നോട്ട ആദ്യമായി പരിചയപ്പെടുത്തിയപ്പോള്‍ 60 ലക്ഷത്തോളം പേരാണ് നോട്ടക്ക് വോട്ടുകുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  a minute ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  28 minutes ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  7 hours ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  8 hours ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  8 hours ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  8 hours ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  8 hours ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  8 hours ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  8 hours ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  9 hours ago