ഹാദിയയുടെ വീട് സന്ദര്‍ശനം: പരാതിക്കു പിന്നില്‍ തീവ്രഹിന്ദുക്കളെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: ഹാദിയയുടെ വീട് സന്ദര്‍ശിച്ചതിന്റെ പേരില്‍ തനിക്കെതിരേ വൈക്കം പൊലിസില്‍ പരാതി നല്കിയതിനുപിന്നില് തീവ്രഹിന്ദുക്കളാണെന്ന് രാഹുല്‍ ഈശ്വര്‍. ഐ.ടി ആക്ട് 66 (എ) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും രാഹുല്‍ പറഞ്ഞു. ഹാദിയ കേസ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തറിയിക്കാനുണ്ട്. എന്നാല്‍ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നിനും മുതിരുന്നില്ല.
വിധിക്കുശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. തീവ്ര ഹിന്ദുക്കളും തീവ്ര മുസ്ലിംകളും മുതലെടുപ്പിനായി വിഷയം വളച്ചൊടിക്കുകയാണ്. സംഭവത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ ഇസ്ലാം വിശ്വാസികളില്‍ നിന്ന് പണം വാങ്ങിയിട്ടാണ് ഹാദിയ വിഷയത്തില്‍ ഇടപെട്ടതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും രാഹുല്‍ കൊച്ചിയില്‍ പറഞ്ഞു.
തന്നെ ഹാദിയയുടെ വീട്ടില്‍ പോകാന്‍ സഹായിച്ചവര്‍ അഖില എന്ന ഹാദിയയെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരണമെന്ന് അഭ്യര്‍ഥിച്ചെന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."